എയര്‍ ഇന്ത്യയില്‍ നിന്നും നേരിട്ടത് മോശം അനുഭവം; പരാതി നല്‍കാനൊരുങ്ങി പതിനാലുകാരന്‍

വിസ കാലാവധി തീരാൻ കേവലം 10 മിനുട്ട് ബാക്കിയുള്ളപ്പോഴാണ് ബാലൻ ജിദ്ദയിലെത്തിയത്

Update: 2019-01-09 20:19 GMT
എയര്‍ ഇന്ത്യയില്‍ നിന്നും നേരിട്ടത് മോശം അനുഭവം; പരാതി നല്‍കാനൊരുങ്ങി പതിനാലുകാരന്‍
AddThis Website Tools
Advertising

എയർ ഇന്ത്യയിൽ നിന്നുണ്ടായ ദുരനുഭവത്തിനും മാനസിക പീഡനത്തിനുമെതിരെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി പരാതിയുമായി രംഗത്ത്. ജിദ്ദയിൽ ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശിയുടെ മകനാണ് വിമാനം റദ്ദാക്കിയതിനെ തുടർന്നു ഏറെ മാനസിക പീഡനം അനുഭവിച്ചത്. കഴിഞ്ഞ ബുധനാഴ്ച റദ്ദാക്കിയ കൊച്ചി-ജിദ്ദ വിമാനത്തിൽ യാത്രക്കാരനായിരുന്നു ഈ ബാലൻ.

കോഴിക്കോട് കക്കോടി സ്വദേശി മുഹമ്മദ് ചെമ്മങ്കണ്ടിയുടെ മകൻ പതിനാല് വയസുകാരൻ ബാസിത് മുഹമ്മദാണ് പരാതിക്കാരൻ. ജിദ്ദയിലുള്ള മാതാപിതാക്കളുടെ അടുത്തേക്ക് കൊച്ചിയിൽ നിന്നും എയർ ഇന്ത്യ വിമാനത്തിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുകയായിരുന്നു ഈ ബാലൻ. ഈ മാസം 3നു റീ-എൻട്രി വിസ കാലാവധി തീരുന്ന ബാലൻ രണ്ടാം തീയതി രാത്രി ജിദ്ദയിലെത്തുന്ന തരത്തിലായിരുന്നു യാത്രക്കൊരുങ്ങിയത്. എന്നാൽ സാങ്കേതിക തകരാർ കാരണം അന്നേ ദിവസം വിമാനം റദ്ദാക്കി. വിസ കാലാവധി തീരുമോ എന്ന ആശങ്കയോടൊപ്പം തനിച്ചു യാത്ര ചെയ്യുന്ന ബാലൻ എന്ന പരിഗണന പോലുമില്ലാതെയുള്ള എയർ ഇന്ത്യ അധികൃതരുടെ പെരുമാറ്റം തന്നിൽ കടുത്ത മാനസിക സമ്മർദ്ദമുണ്ടാക്കി എന്നാണ് പരാതി.

Full View

ശക്തമായ സമ്മർദ്ദഫലമായി എയർ ഇന്ത്യ അധികൃതർ പിറ്റേ ദിവസം ഡൽഹി വഴിയാണ് ഈ ബാലനെ ജിദ്ദയിലെത്തിച്ചത്. വിസ കാലാവധി തീരാൻ കേവലം 10 മിനുട്ട് ബാക്കിയുള്ളപ്പോഴാണ് ബാലൻ ജിദ്ദയിലെത്തിയത്. മൈനർ യാത്രക്കാരനോട് പോലും എയർ ഇന്ത്യ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ നിരുത്തരവാദപരമായ പെരുമാറ്റത്തിനെതിരെ ശക്തമായ നിയമനടപടിയുമായി മുന്നോട്ടു പോവുമെന്ന് പിതാവ് മുഹമ്മദ് അറിയിച്ചു.

Tags:    

Similar News