കോവിഡ് 19; ഖത്തറിൽ പള്ളികൾ അടച്ചു

അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ പള്ളികളിൽ നമസ്കാരം നടക്കില്ല

Update: 2020-03-17 05:14 GMT
Advertising

കോവിഡ് 19 വ്യാപനത്തെ തുടർന്ന് ഖത്തറിൽ പള്ളികൾ അടച്ചു. അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ പള്ളികളിൽ നമസ്കാരം നടക്കില്ല. ബാങ്ക് വിളി തുടരും. പ്രതിരോധ നടപടികളുടെ ഭാഗമായി മുഴുവൻ രാജ്യക്കാർക്കും ഖത്തറിലേക്ക് ഏർപ്പെടുത്തിയ പ്രവേശന വിലക്ക് ഇന്ന് അർദ്ധ രാത്രി മുതൽ നിലവിൽ വരും. ട്രാൻസിറ്റ്, കാർഗോ, ഖത്തർ എയർവെയ്‌സ് വിമാനങ്ങൾ ഒഴികെ എല്ലാ വിമാനങ്ങൾക്കും വിലക്കുണ്ട്. രണ്ടാഴ്ചത്തേക്കാണ് നിയന്ത്രണം. അതേസമയം ഇന്ത്യയിലെക്കുള്ള ഖത്തർ എയർവേസിന്റെ സർവീസുകൾക്ക് നിലവിൽ മുടക്കമില്ല. 439 പേർക്കാണ് ഇതു വരെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 400 പേരും പ്രവാസികളാണ്.

Tags:    

Similar News