ഇന്‍സൈറ്റ് എക്‌സിബിഷന് സൗദിയിലെ ജിദ്ദയില്‍ തുടക്കമായി

ശൈഖ് അബ്ദുറഹ്മാന്‍ അല്‍ ഈദാന്‍ പ്രദര്‍നം ഉദ്ഘാടനം ചെയ്തു. ഷറഫിയ്യയിലെ എയര്‍ലൈന്‍സ് ഇമ്പാല ഗാര്‍ഡനില്‍ ആരംഭിച്ച പ്രദർശനം വെള്ളിയാഴ്ച വരെ തുടരും

Update: 2020-01-10 21:01 GMT
Advertising

ഇസ്ലാമിന്റെ ചരിത്രവും സന്ദേശവും പറയുന്ന ഇന്‍സൈറ്റ് എക്‌സിബിഷന് സൗദിയിലെ ജിദ്ദയില്‍ തുടക്കമായി. ശൈഖ് അബ്ദുറഹ്മാന്‍ അല്‍ ഈദാന്‍ പ്രദര്‍നം ഉദ്ഘാടനം ചെയ്തു. ഷറഫിയ്യയിലെ എയര്‍ലൈന്‍സ് ഇമ്പാല ഗാര്‍ഡനില്‍ ആരംഭിച്ച പ്രദർശനം വെള്ളിയാഴ്ച വരെ തുടരും. ദൃശ്യ-ശ്രാവ്യ-വര്‍ണ്ണ വ്യന്യാസങ്ങളോടെ ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് പ്രദര്‍ശനം സജ്ജീകരിച്ചിരിക്കുന്നത്.

സന്ദർശകരുടെ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്യുന്ന പ്രത്യേക ആപ്പുപയോഗിച്ച് പ്രദർശനഹാളിലെ ഓരോ സ്ലൈഡിലും രേഖപ്പെടുത്തിയിട്ടുള്ള നമ്പറുകൾക്കനുസരിച്ച് കൃത്യമായ വിശദീകരണം മലയാളത്തിലും ഇംഗ്ലീഷിലുമായി ഇയർ ഫോണിലുടെ ശ്രവിക്കാം. ഒപ്പം സന്ദേശങ്ങളെ എളുപ്പത്തിൽ ഗ്രാഹ്യമാകാൻ സഹായിക്കുന്ന ഓഡിയോ, വിഷ്വൽ ഇഫക്ടുകളും. തിങ്കളാഴ്ച രാത്രി 8.30ന് കെ.എം ഷാജി എം.എൽ എയും, സമാപന സമ്മേളനത്തില്‍ വെള്ളിയാഴ്ച കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍, ഹുസൈന്‍ സലഫി തുടങ്ങിയവരും പ്രഭാഷണം നടത്തും. ഞായറാഴ്ച മുതല്‍ വ്യാഴാഴ്ച വരെ രാവിലെ 9.30 മുതല്‍ ഉച്ചക്ക് 1.30 വരെ സ്‌കൂള്‍ കുട്ടികള്‍ക്ക് മാത്രമാണ് പ്രദര്‍ശനം.

Full View
Tags:    

Similar News