ട്രിപ്പിള്‍ ലോക്ക്ഡൌണ്‍: മാർഗനിർദേശങ്ങൾ ഉടൻ
തിരുവനന്തപുരം, തൃശ്ശൂര്‍, എറണാകുളം, മലപ്പുറം ജില്ലകളിലാണ് നാളെ മുതൽ ട്രിപ്പിള്‍ ലോക് ഡൗൺ ആരംഭിക്കുക..
വിവിധ ജില്ലകളിൽ പ്രഖ്യാപിച്ച ട്രിപ്പിൾ ലോക്ക്ഡൌൺ സംബന്ധിച്ച മാർഗനിർദേശങ്ങൾ ഉടൻ പുറത്തിറക്കും.. തിരുവനന്തപുരം, തൃശ്ശൂര്‍, എറണാകുളം, മലപ്പുറം ജില്ലകളിലാണ് നാളെ മുതൽ ട്രിപ്പിള്‍ ലോക് ഡൗൺ ആരംഭിക്കുക.. മറ്റ് ജില്ലകളിൽ നിലവിലുള്ള പൊതു നിയന്ത്രണങ്ങൾ അതേപടി തുടരും.. സംസ്ഥാനത്ത് നാളെ അവസാനിക്കേണ്ട ലോക്ക്ഡൌൺ മെയ് 23 വരെയാണ് നീട്ടിയിരിക്കുന്നത്..
കോവിഡ് കേസുകളില്‍ കുറവില്ലാത്ത സാഹചര്യത്തിലാണ് കൂടുതല്‍ കേസുകളുള്ള ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൌൺ ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. കോവിഡിന്‍റെ ഒന്നാംഘട്ടത്തില്‍ കാസര്‍കോട് ട്രിപ്പിള്‍ ലോക്ക്ഡൌൺ ഏര്‍പ്പെടുത്തിയിരുന്നു.
കടുത്ത നിയന്ത്രണങ്ങളാകും ട്രിപ്പിള്‍ ലോക്ക്ഡൌൺ പ്രഖ്യാപിച്ച ജില്ലകളില്‍ ഉണ്ടാകുക. പൊതുഇളവുകള്‍ ഇല്ലാതെയാകും. കടകള്‍ തുറന്നു പ്രവര്‍ത്തിക്കുന്ന സമയം കുറയ്ക്കും. പൊലീസ് പാസ് അനുവദിക്കുന്നതും കുറയും. അവശ്യവിഭാഗങ്ങള്‍ക്ക് മാത്രമാകും പ്രവര്‍ത്തന അനുമതി.