കുവൈത്തിൽ  പത്തു പേർക്ക് കൂടി കോവിഡ്  

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഒരു ഇന്ത്യക്കാരനും .  കുവൈത്തിൽ കോവിഡ് രോഗം സ്ഥിരീകരിച്ച ഇന്ത്യൻ  പ്രവാസികളുടെ എണ്ണം എട്ടായി 

Update: 2020-03-28 09:39 GMT
Advertising

ഇന്ന് പത്തു പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 235 ആയി . എട്ടു കുവൈത്ത് പൗരന്മാർ, ഒരു ഇന്ത്യക്കാരൻ , ഒരു കനേഡിയൻ പൗരൻ എന്നിവർക്കാണ് ശനിയാഴ്ച കോവിഡ് ബാധ സ്ഥിരീകരിച്ചത് . സൗദി, ബ്രിട്ടൻ, ഫ്രാൻസ് എന്നിവിടങ്ങളിൽ നിന്ന് മടങ്ങിയെവരാണ് കുവൈത്തികളിൽ ഏഴുപേർ. ഒരാൾ നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായി ബന്ധം പുലർത്തിയതിലൂടെയാണ് വൈറസ് ബാധിതനായത്. അമേരിക്ക കാനഡ എന്നിവിടങ്ങളിൽ സഞ്ചരിച്ചെത്തിയതാണ് കനേഡിയൻ പൗരൻ. ഇന്ത്യക്കാരനു രോഗം പകർന്നത് എങ്ങിനെയാണെന്ന കാര്യം വ്യക്തമല്ല. ഇക്കാര്യം അന്വേഷിച്ചു കൊണ്ടിരിക്കുയാണെന്നാണ് ആരോഗ്യമന്ത്രാലയം അറിയിച്ചത് .

അതിനിടെ നേരത്തെ ചികിത്സയിൽ ഉണ്ടായിരുന്നവരിൽ ഏഴു പേർ കൂടി സുഖം പ്രാപിച്ചതായി ആരോഗ്യമന്ത്രി ഡോ. ബസ്സിൽ അസ്സ്വബാഹ് അറിയിച്ചു . ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 64 ആയി. നിലവിൽ 171 പേരാണ് ചികിത്സയിലുള്ളത് . പതിനൊന്നു പേർ തീവ്ര പരിചരണ വിഭാഗത്തിലാണ് . 910 പേർ നിരീക്ഷണകാലയളവ് പൂർത്തിയാക്കി വീടുകളിലേക്ക് മടങ്ങിയതായും അധികൃതർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി

Tags:    

Similar News