കുവൈത്തിൽ 845 പേർക്ക് കൂടി കോവിഡ്; ഇന്ന് 10 മരണം
ആകെ രോഗികളുടെ എണ്ണം 24112 ആയി; പുതിയ രോഗികളിൽ 208 ഇന്ത്യക്കാർ, ഇന്ന് 752 പേർക്ക് രോഗമുക്തി
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3396 പേരെയാണ് കോവിഡ് ടെസ്റ്റിന് വിധേയമാക്കിയത്. ഇതിൽ 845 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ ആകെ എണ്ണം 24112 ആയി. പുതിയ രോഗികളിൽ 208 പേർ ഇന്ത്യക്കാർ ആണ്. ഇതോടെ കുവൈത്തിൽ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 7603 ആയി.
24 മണിക്കൂറിനിടെ 10 പേരാണ് കുവൈത്തിൽ കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 185 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ച മുഴുവൻ പേർക്കും സമ്പർക്കത്തെ തുടർന്നാണ് വൈറസ് ബാധിച്ചത്. പുതിയ രോഗികളിൽ 255 പേർ ഫർവാനിയ വർണറേറ്റിലെ താമസക്കാരാണ്. ഹവല്ലി ഗവർണറേറ്റ് പരിധിയിൽ താമസിക്കുന്ന 96 പേർക്കും അഹമ്മദിയിൽ നിന്നുള്ള 222 പേർക്കും, കാപിറ്റൽ ഗവർണറേറ്റിൽ 83 പേർക്കും ജഹറയിൽ നിന്നുള്ള 189 പേർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. റസിഡൻഷ്യൽ ഏരിയ അടിസ്ഥാനമാക്കിയുള്ള കണക്കുകൾ ഇനി പറയും വിധമാണ്:-
- ഫർവാനിയ: 75
- അബ്ദലി: 82
- ഖൈത്താൻ: 85
- ജലീബ് അൽ ശുയൂഖ്: 48
പുതുതായി 752 പേർ കൂടി രോഗമുക്തി നേടി. കോവിഡ് മുക്തരായവരുടെ എണ്ണം ഇതോടെ 8698 ആയി. നിലവിൽ 15229 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 197 പേർ തീവ്ര പരിചരണ വിഭാഗത്തിലാണെന്നും ആരോഗ്യമന്ത്രലായം അറിയിച്ചു.