കുവൈത്തിൽ 846 പേർ കൂടി കോവിഡ്; 3 മരണം 

505 പേർക്ക് കൂടി ഇന്ന് രോഗവിമുക്തി നേടി. ചികിത്സയിൽ 8733 പേർ

Update: 2020-06-24 11:54 GMT
Advertising

കുവൈത്തിൽ 846 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 505 പേർക്ക് രോഗം ഭേദമായിട്ടുമുണ്ട്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 41897 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 32809 ഉം ആയി ഉയർന്നു. 24 മണിക്കൂറിനിടെ 3 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 337 ആയി.

പുതിയ രോഗികളിൽ 490 പേർ കുവൈത്ത് പൗരന്മാരാണ്. ഫർവാനിയ ഗവർണറേറ്റ് പരിധിയിൽ താമസിക്കുന്ന 140 പേർക്കും ഹവല്ലി ഗവർണറേറ്റ് പരിധിയിൽ താമസിക്കുന്ന 122 പേർക്കും അഹമ്മദിയിൽ നിന്നുള്ള 200 പേർക്കും, കാപിറ്റൽ ഗവർണറേറ്റിൽ 93 പേർക്കും ജഹറയിൽ നിന്നുള്ള 291 പേർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.

നിലവിൽ 8733 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 153 പേർ തീവ്ര പരിചരണവിഭാഗത്തിലാണ് . കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3985 പേരെ കോവിഡ് ടെസ്റ്റിന് വിധേയമാക്കി. രാജ്യത്ത് ഇതുവരെ 365224 കോവിഡ് ടെസ്റ്റുകൾ നടത്തിയതായും ആരോഗ്യമന്ത്രലായം അറിയിച്ചു.

Tags:    

Similar News