എയർ ഇന്ത്യ എക്സ്പ്രസ് അധിക സർവീസ് പ്രഖ്യാപിച്ചു
എയർ ഇന്ത്യ എക്സ്പ്രസ് ഒമാനിലേക്ക് അധിക സർവീസ് പ്രഖ്യാപിച്ചു
എയർ ഇന്ത്യ എക്സ്പ്രസ് അധിക സർവീസ് പ്രഖ്യാപിച്ചു. എയർ ഇന്ത്യ എക്സ്പ്രസ് ഒമാനിലേക്ക് അധിക സർവീസ് പ്രഖ്യാപിച്ചു. ജനുവരി ഒന്നിന് കൊച്ചിയിൽ നിന്ന് മസ്കത്തിലേക്കും, മസ്കത്തിൽ നിന്ന് കണ്ണൂരിലേക്കുമാണ് സർവീസ്.
കൊച്ചി - മസ്കത്ത് റൂട്ടിൽ 116 റിയാൽ മുതലാണ് ടിക്കറ്റ് നിരക്ക്. മസ്കത്തിൽ നിന്ന് കണ്ണൂരിന് 131 റിയാൽ മുതലാണ് നിരക്ക്. കോവിഡ് വ്യാപനം തടയുന്നതിനായുള്ള മാർഗ നിർദേശങ്ങൾ പാലിക്കാത്ത വിമാന കമ്പനികൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.
സർക്കുലർ പ്രകാരം ഒമാനിലേക്കുള്ള പ്രവേശന മാനദണ്ഡങ്ങൾ യാത്രക്കാർ പാലിച്ചിട്ടുണ്ടെന്ന് വിമാന കമ്പനികൾ ഉറപ്പാക്കണം. ഇത് പരിശോധിച്ച ശേഷം മാത്രമാണ് ബോർഡിങ് അനുവദിക്കാൻ പാടുള്ളൂ. അല്ലാത്ത വിമാന കമ്പനികൾക്കെതിരെ നടപടി സ്വീകരിക്കും. ഇന്ന് പുലർച്ച മുതലാണ് രാജ്യത്തെ വിമാനത്താവളങ്ങൾ തുറന്നത്. വിവിധ രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ധാരണപ്രകാരമുള്ള വിമാന സർവീസുകൾ തടസമില്ലാതെ തുടരുമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.