ഗസ്സക്കുളള ബഹ്​റൈനിന്റെ ആദ്യഘട്ട സഹായം കൈമാറി

Update: 2023-10-25 09:25 GMT
Advertising

ഗസ്സക്കുളള ബഹ്​റൈനിന്റെ ആദ്യഘട്ട സഹായം ഈജിപ്​തിലെ അരീഷ്​ വിമാനത്താവളത്തിലെത്തി. ഈജിപ്​ത്​ റെഡ്​ ക്രസന്‍റിന്​ സഹായങ്ങൾ കൈമാറുകയും അവർ വഴി ഫലസ്​തീനിലെ റെഡ്​ക്രസന്‍റിന്​ സഹായങ്ങൾ എത്തിക്കുകയും ചെയ്യും.

ഫലസ്​തീനിൽ യുദ്ധക്കെടുതി അനുഭവിക്കുന്നവർക്കാവശ്യമായ വസ്​തുക്കളാണ്​ എത്തിച്ചിട്ടുള്ളത്​. റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ ഓണററി ചെയർമാൻ രാജാവ്​ ഹമദ്​ ബിൻ ഈസ ആൽ ഖലീഫയുടെ ആഹ്വാന പ്രകാരം കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ​പ്രിൻസ്​ സൽമാൻ ബിൻ ഹമദ്​ ആൽ ഖലീഫയുടെ പിന്തുണയുടെ അടിസ്​ഥാനത്തിൽ ആർ.എച്ച്​.എഫ്​ ചെയർമാൻ ശൈഖ്​ നാസിർ ബിൻ ഹമദ്​ ആൽ ഖലീഫയുടെ നിർദേശ പ്രകാരമാണ്​ ഗസ്സയിലേക്ക്​ സഹായ ശേഖരണം തുടങ്ങിയത്​.

വിവിധ കമ്പനികളും സ്​ഥാപനങ്ങളും വ്യക്​തികളും സൊസൈറ്റികളും സിവിൽ സമൂഹവും സഹായങ്ങൾ നൽകിക്കൊണ്ടിരിക്കുന്നുണ്ട്​. ബഹ്റൈനും ഫലസ്​തീനും തമ്മിലുള്ള സാഹോദര്യ ബന്ധത്തിന്‍റെ അടിസ്​ഥാനത്തിലും ഫലസ്​തീനികളു​ടെ അവകാശങ്ങൾക്കായി നിലകൊള്ളുന്ന ബഹ്​റൈനിന്റെ ഉറച്ച നിലപാടുമാണ്​ ആവശ്യമായ സഹായമെത്തിക്കാനുള്ള പ്രചോദനം.



തുടരെയുള്ള അ​ക്രമണം ഗസ്സയിലേക്കുള്ള പ്രവേശനം പ്രയാസത്തിലായ സാഹചര്യത്തിലാണ്​ ഈജിപ്​ത്​ റെഡ്​ക്രസന്‍റ്​ വഴി ഫലസ്​തീൻ റെഡ്​ക്രസന്‍റിന്​ സഹായമെത്തിക്കാൻ തീരുമാനിച്ചിട്ടുള്ളത്​.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News