ബഹ്റൈനിലെ ഷിഫ അൽ ജസീറ ആശുപത്രിയിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ പ്രസവം

സാധാരണ പ്രസവവും സിസേറിയനും സാധാരണക്കാർക്ക് താങ്ങാവുന്ന നിരക്കിൽ നിർവഹിക്കാം

Update: 2024-09-11 08:40 GMT
Advertising

മനാമ: ഷിഫ അൽ ജസീറ ആശുപത്രിയിൽ ബഹ്റൈനിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ പ്രസവ ചികിത്സ ലഭ്യമാണെന്ന് ഹോസ്പിറ്റൽ മാനേജ്മെന്റ് പത്രകുറിപ്പിൽ അറിയിച്ചു. സാധാരണ പ്രസവവും സിസേറിയനും സാധാരണക്കാർക്ക് താങ്ങാവുന്ന നിരക്കിൽ നിർവഹിക്കാം.

നവജാത ശിശുക്കൾക്ക് ഏറ്റവും മികച്ച പരിചരണം നൽകുന്ന നിയോ നാറ്റോളജി വിഭാഗവും അത്യാധുനിക സൗകര്യങ്ങളോടെയുള്ള ലേബർ ആൻഡ് ഡെലിവറി വിഭാഗവും ഷിഫ അൽ ജസീറ ആശുപത്രിയിൽ ഉണ്ട്. കൂടാതെ, കൺസൾട്ടന്റിന് കീഴിൽ ബഹ്റൈനിലെ നാലു പ്രശസ്ത സ്പെഷിലിസ്റ്റ് ഗൈനക്കോളേജിസ്റ്റുമാരാണ് ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി വിഭാഗത്തിന് നേതൃത്വം നൽകുന്നത്. ഇതുവഴി സമഗ്രവും, കൃത്യതയാർന്നതുമായ പ്രസവ പരിചരണം ഉറപ്പു നൽകാനാകുന്നു.

ഗൾഭകാലം തുടങ്ങുന്നത് മുതൽ പ്രസവം വരെയുളള കൺസൾട്ടേഷനും വിവിധ ടെസ്റ്റുകളും ഉൾപ്പെടുന്ന സമ്പൂർണ്ണ മെറ്റേണിറ്റി പാക്കേജുകളും ലഭ്യമാണ്. ഗർഭപാത്രം നീക്കം ചെയ്യുന്ന ആധുനിക ശസ്ത്രക്രിയായ ലാപ്രോസ്‌കോപിക് ഹിസ്റ്ററക്ടമി, അണ്ഡാശയത്തിലെ മുഴ നീക്കം ചെയ്യുന്ന ലാപ്രോസ്‌കോപിക്ക് ഒവേറിയൻ സിസ്റ്റക്ടമി എന്നിവയും താങ്ങാവുന്ന നിരക്കിൽ ലഭിക്കും. പ്രസവ സംബന്ധമായ വിവിധ പാക്കേജുകളും ഗൈനക്കോളജി വിഭാഗത്തിൽ ലഭ്യമാണ്. സാധാരണക്കാർക്ക് താങ്ങാവുന്ന നിരക്കിൽ അത്യാധുനിക ചികിത്സ ലഭ്യമാക്കുക എന്നതാണ് ആശുപത്രിയുടെ ലക്ഷ്യമെന്നും മാനേജ്മെന്റ് അറിയിച്ചു.

ഈ ഓഫർ രോഗികൾ പ്രയോജനപ്പെടുത്തണമെന്നും മാനേജ്മെന്റ് അഭ്യർഥിച്ചു. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗ് അപ്പോയിന്റ്മെന്റുകൾക്കുമായി 17288000, 16171819 നമ്പറുകളിലോ, പ്രത്യേക കൗൺസിലിംഗ് ഓഫീസറെ 33640007 എന്ന നമ്പറിലോ ബന്ധപ്പെടാം.

ആരോഗ്യരംഗത്തെ മികവിന് പ്രശസ്തമായ ഷിഫ അൽ ജസീറ ആശുപത്രിയിൽ ഏറ്റവും മികച്ച പരിചരണം നൽകാനും സങ്കീർണ്ണമായ നടപടിക്രമങ്ങൾ വളരെ കൃത്യതയോടെ നടത്താനും ഉതകുന്ന അത്യാധുനിക സാങ്കേതികവിദ്യയും ഉയർന്ന വൈദഗ്ധ്യമുള്ള മെഡിക്കൽ പ്രൊഫഷണലുകളുടെ നിരയും ഡിജിറ്റൽ ഓപ്പറേഷൻ തീയേറ്ററുമുണ്ട്. യൂറോളജി, ലാപ്രോസ്‌കോപ്പിക് ആന്റ് ജനറൽ സർജറി, ഗ്യാസ്ട്രോഎൻട്രോളജി, കാർഡിയോളോജി തുടങ്ങിയ അത്യാധുനിക വിഭാഗങ്ങൾ ഷിഫ അൽ ജസീറ ആശുപത്രിയിലുണ്ട്.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News