ഇന്ത്യൻ സ്‌കൂൾ തുംറൈത്ത് പതിനൊന്നാമത് കായിക ദിനം സംഘടിപ്പിച്ചു
സലാല: ഇന്ത്യൻ സ്‌കൂൾ തുംറൈത്ത് വാർഷിക കായിക ദിനം സ്‌കൂൾ ഗ്രൗണ്ടിൽ അരങ്ങേറി. സലാല ഇന്ത്യൻ സ്‌കൂൾ പ്രസിഡൻറ് ഡോ: അബൂബക്കർ സിദ്ദിഖ് , പ്രിൻസിപ്പൽ ദീപക് പഠാങ്കർ എന്നിവർ അതിഥികളായിരുന്നു. സ്‌കൂൾ പ്രസിഡന്റ് റസ്സൽ മുഹമ്മദ് , ഹെഡ്മിസ്ട്രസ് രേഖ പ്രശാന്ത് കമ്മിറ്റി അംഗങ്ങളായ ഡോ: പ്രവീൺ ഹട്ടി, ബിനു പിള്ള, അബ്ദുൾ സലാം, പ്രസാദ് സി.വിജയൻ,ഷജീർഖാൻ, രാജേഷ് പട്ടോണ തുടങ്ങിയവരും സന്നിഹിതരായി.
എൽ.കെ.ജി, യു.കെ.ജി വിദ്യാർഥികളുടെ 50 മീറ്റർ ഓട്ടമത്സരം, ഒന്ന് മുതൽ നാല് വരെയുള്ള ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും 100 മീറ്റർ ഓട്ടമത്സരം, അഞ്ച്, ആറ്, ഏഴ് ക്ലാസ്സുകളിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും റിലേ, ബലൂണ് ഹെയർ കട്ട്, ചെയിൻ റേസ്, ബാസ്‌കറ്റ് ബോൾ, ടയർ റേസ് തുടങ്ങിയവയും നടന്നു.
അത്ലറ്റിക് മീറ്റിൽ എസ്.എൻ ജോഷന്റെ നേതൃത്വത്തിലുള്ള യെല്ലോ ഹൗസ് ഓവറോൾ ചാമ്പ്യന്മാരായി. അനാമിക എ.എസ്‌ന്റെ നേതൃത്വത്തിലുള്ള ബ്ലൂ ഹൗസ് റണ്ണർ അപ് ട്രോഫിയും കരസ്ഥമാക്കി. അധ്യാപകരായ സന്നു ഹർഷ്, രേഷ്മ സിജോയ്, രാജികെ.രാജൻ, എന്നിവർ നേതൃത്വം നൽകി. ഹെഡ്മിസ്ട്രസ് രേഖാ പ്രശാന്ത് സ്വാഗതവും സ്‌പോർട്‌സ് കോർഡിനേറ്റർ രാജി മനു നന്ദിയും പറഞ്ഞു.