പത്തനംതിട്ട സ്വദേശി ബഹ്‌റൈനിൽ നിര്യാതനായി
ഹൃദയാഘാതം മൂലമാണ് മരണം
Update: 2025-02-17 09:08 GMT


മനാമ: പത്തനംതിട്ട തിരുവല്ല മുത്തൂർ സ്വദേശി രാജേഷ് ശശിധരൻ (46) ഹൃദയാഘാതം മൂലം ബഹ്‌റൈനിൽ നിര്യാതനായി. ഐബെല്ല ഇന്റീരിയർ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു.
പിതാവ്: ഗോവിന്ദൻ ആചാരി ശശിധരൻ. മാതാവ്: ഓമന ശശിധരൻ. ഭാര്യ: സിനി രാജേഷ്. ഒരു മകനുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ ബഹ്റൈൻ പ്രതിഭ ഹെൽപ്ലൈനും കമ്പനിയും സഹകരിച്ച് നടത്തിവരുന്നു.