കൂറ്റൻ നിർമാണ കേന്ദ്രം ദുബൈയിൽ; ഹോട്ട്​പാക്ക്​ കുതിപ്പിന്റെ വഴിയിൽ

പോളി എഥ്‌ലീന്‍ ട്രെഫ്തലേറ്റ് പാക്കേജിങ് ഉല്‍പ്പന്നങ്ങളാകും ഇവിടെ നിര്‍മിക്കുക.

Update: 2022-11-14 19:07 GMT
Advertising

ഫുഡ് പാക്കേജിങ് ഉല്‍പ്പന്നങ്ങളിലെ മുൻനിര ബ്രാൻഡായ ഹോട്ട്പാക്ക് ​ഗ്ലോബൽ ദുബൈ നാഷണൽ ഇന്‍ഡസ്ട്രീസ് പാർക്കിൽ ഏറ്റവും വലിയ നിർമാണ പ്ലാന്റ് ആരംഭിക്കുന്നു. 250 മില്യൻ ദിർഹം മുടക്ക് മുതലിൽ രൂപം കൊള്ളുന്ന പ്ലാന്റ്​, ഭക്ഷ്യ പാക്കേജ്​ രംഗത്ത്​ ലോകോത്തര പദവിയിലേക്ക്​ ഹോട്ട്​പാക്കിനെ നയിക്കും. സ്ഥാപനത്തി​ന്റെ വികസനകുതിപ്പിനും ഇത്​ വഴിയൊരുക്കും. ഈ മാസം 18നാണ്​ പ്ലാന്റിന്റെ ഉദ്​ഘാടനം.

പരിസ്ഥിതിയോട്​ ആഭിമുഖ്യം പുലർത്തുന്ന നൂറുകണക്കിന്​ വൈവിധ്യ ഉൽപന്നങ്ങളുടെ നിർമാണത്തിന് പുതിയ പ്ലാന്റ്​ വഴിയൊരുക്കുമെന്ന്​ ഹോട്ട്​പാക്ക്​ സാരഥികൾ ദുബൈയിൽ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. പോളി എഥ്‌ലീന്‍ ട്രെഫ്തലേറ്റ് പാക്കേജിങ് ഉല്‍പ്പന്നങ്ങളാകും ഇവിടെ നിര്‍മിക്കുക.

നിര്‍മാണം, ഇ-കൊമേഴ്‌സ്, ലോജിസ്റ്റിക്‌സ്, വിപണനം തുടങ്ങിയ വിവിധ വിഭാഗങ്ങളുടെ കേന്ദ്രമായി ഇതോടെ കേന്ദ്രം മാറും. പരിസ്ഥിതിയോട്​ ചേർന്നു നിൽക്കുന്നതിനൊപ്പം പുനരു​പയോഗ സാധ്യതകളും ഫലപ്രദമായി വിനിയോഗിക്കാനുള്ള അത്യന്താധുനിക സങ്കേതങ്ങൾ പ്ലാന്റിന്റെ പ്രത്യേകതയാണെന്ന്​ ഹോട്ട്പാക്ക് ​ഗ്ലോബല്‍ മാനേജിങ് ഡയറക്ടര്‍ അബ്ദുല്‍ ജബ്ബാര്‍ പി.ബി പറഞ്ഞു.

500,000 ചതുശ്ര അടിയിലുള്ള പുതിയ കേന്ദ്രത്തിൽ 35,000 പാലറ്റ് സ്റ്റോറേജ് സൗകര്യവും ഉണ്ട്​. കയറ്റുമതി രംഗത്ത്​ വൻമുന്നേറ്റം ഉറപ്പാക്കാനും പ്ലാന്റിലൂടെ ഹോട്ട്​പാക്കിന്​ സാധിക്കും. ഹോട്ട്​പാക്കിന്റെ നിർമാണ വിതരണ മേഖലയിൽ പുതിയ കേന്ദ്രം കുതിച്ചുചാട്ടത്തിന്​ വഴിയൊരുക്കുമെന്ന്​ നാഷണല്‍ ഇന്‍ഡസ്ട്രീസ് പാർക്ക്​ മേധാവി അബ്ദുല്ല അല്‍ ജസ്മി അഭിപ്രായപ്പെട്ടു.

ഹോട്ട്പാക്ക് ​ഗ്ലോബല്‍ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സൈനുദ്ദീന്‍ പി.ബി, ഹോട്ട്പാക്ക് ​ഗ്ലോബല്‍ ഗ്രൂപ് ടെക്‌നിക്കല്‍ ഡയറക്ടര്‍ അന്‍വര്‍ പി.ബി, എൻ.എ.പി കസ്റ്റമർ സർവീസ്​ മേധാവി അഹ്​മദ്​ അൽ ഖൂരി, ഗ്ലോബൽ ബിസിനസ്​ ഡയറക്​ടർ മൈക്ക്​ ചീത്തം, ഗ്രൂപ്പ്​ ബിസിനസ്​ ഡവലപ്​മെന്റ്​ മാനേജർ ശ്യാം പ്രകാശ്​, ​ ഗ്ലോബൽ വൈസ്​ പ്രസിഡന്റ്​ സുഹൈൽ അബ്​ദുല്ല, അസി. വൈസ്​ പ്രസിഡന്റ്​ മുഹമ്മദ്​ ജാസിർ എന്നിവരും വാർത്താ സമ്മേളനത്തിൽ സന്നിഹിതരായിരുന്നു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News