കുവൈത്തിൽ ഗവൺമെന്റ് വസ്തുക്കളിലെ 100 കയ്യേറ്റങ്ങൾ ഒഴിപ്പിച്ചു

അൽ വഫ്‌റ റോഡ് (റോഡ് 306) മുതലുള്ള മരുഭൂമി പ്രദേശങ്ങളിലെ കയ്യേറ്റമാണ് കുവൈത്ത് മുനിസിപ്പാലിറ്റി ഒഴിപ്പിച്ചത്

Update: 2024-10-09 12:44 GMT
Advertising

കുവൈത്തിന്റെ തെക്ക് ഭാഗത്തുള്ള അൽ-വഫ്‌റ റോഡ് (റോഡ് 306) മുതൽ മരുഭൂമി പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന ഗവൺമെന്റ് വസ്തുക്കളിലെ കയ്യേറ്റങ്ങൾ നീക്കം ചെയ്ത് കുവൈത്ത് മുനിസിപ്പാലിറ്റി. ഏകദേശം 100 നിയമവിരുദ്ധ സൈറ്റുകൾ നീക്കം ചെയ്തു. നിലവിലുള്ള ലംഘനങ്ങളുടെ 5% മാത്രമാണ് റിപ്പോർട്ട് ചെയ്തതെന്ന് അധികൃതർ പറഞ്ഞതായി 'അൽ-ജരിദ' റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസമാണ് കയ്യേറ്റം നീക്കിയത്.

രാജ്യത്തിന്റെ തെക്കും വടക്കുമുള്ള മരുഭൂമി പ്രദേശങ്ങളിലുള്ള ഗവൺമെന്റ് വസ്തുക്കളിലെ കയ്യേറ്റം നീക്കം ചെയ്യുന്നതിൽ യാതൊരു ഇളവുമുണ്ടാകില്ലെന്ന് മുനിസിപ്പൽ കാര്യ സഹമന്ത്രിയും ഭവനകാര്യ സഹമന്ത്രിയുമായ അബ്ദുല്ലത്തീഫ് അൽ മിഷാരി വ്യക്തമാക്കി.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News