2024ലെ ആദ്യ മൂന്ന് മാസങ്ങളിൽ യാത്രാവിലക്കേർപ്പെടുത്തിയത് 22,897 കുവൈത്തികൾക്കും പ്രവാസികൾക്കും
11,654 പൗരന്മാരുടെയും പ്രവാസികളുടെയും യാത്രാ വിലക്ക് നീക്കി
Update: 2024-05-08 06:51 GMT
കുവൈത്ത് സിറ്റി: 2024ലെ ആദ്യ മൂന്ന് മാസങ്ങളിൽ യാത്രാവിലക്കേർപ്പെടുത്തിയത് 22,897 കുവൈത്തികൾക്കും പ്രവാസികൾക്കും. ജഡ്ജി അബ്ദുല്ല അൽ ഉസ്മാന്റെ നേതൃത്വത്തിലുള്ള നീതിന്യായ മന്ത്രാലയത്തിലെ സെന്റൻസ് എൻഫോഴ്സ്മെന്റ് ജനറൽ ഡിപ്പാർട്ട്മെന്റാണ് വിലക്കേർപ്പെടുത്തിയത്.
അതേസമയം, 11,654 പൗരന്മാരുടെയും പ്രവാസികളുടെയും യാത്രാ വിലക്ക് നീക്കി. ചികിത്സിക്കായോ മറ്റോ പോകുന്ന, വിദേശത്തേക്ക് രക്ഷപ്പെട്ടേക്കുമെന്ന് ഭയക്കേണ്ടതില്ലാത്ത കുവൈത്തികളായതിനാലാണ് 1,122 പൗരന്മാരുടെ വിലക്ക് നീക്കിയതെന്നും സ്ഥിതിവിവരക്കണക്കുകൾ വെളിപ്പെടുത്തി. മേൽപ്പറഞ്ഞ കാലയളവിൽ ഏറ്റവും കൂടുതൽ യാത്രാ നിരോധനം രേഖപ്പെടുത്തിയത് അഹമ്മദി ഗവർണറേറ്റിലാണ്. ഫർവാനിയ, ഹവല്ലി, ക്യാപിറ്റൽ, മുബാറക് അൽ കബീർ എന്നിവിടങ്ങളിലും വിലക്കേർപ്പെടുത്തി.