ലൈസൻസില്ലാതെ വാഹനം ഓടിച്ച പ്രായപൂർത്തിയാകാത്ത 940 പേരെ പിടികൂടി
Update: 2023-07-09 21:41 GMT
കുവൈത്തില്‍ 2023 ആദ്യ പകുതിയില്‍ ലൈസൻസില്ലാതെ വാഹനം ഓടിച്ച 940 പ്രായപൂർത്തിയാകാത്തവരെ പിടികൂടിയതായി ട്രാഫിക് വിഭാഗം അറിയിച്ചു.
പിടികൂടിയ കുട്ടികളെ ജുവനൈൽ പ്രോസിക്യൂഷന് കൈമാറി. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റാണ് കണക്കുകള്‍ പുറത്ത് വിട്ടത്.
ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാലിന്‍റെ നിര്‍ദ്ദേശപ്രകാരമാണ് വാഹന പരിശോധന കര്‍ശനമാക്കിയത്. സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ആറു മാസത്തിനിടെ രാജ്യത്തെ വിവിധ ഗാരേജിൽ നിന്ന് 2,494 വാഹനങ്ങളും 1,540 സൈക്കിളുകളും കണ്ടുകെട്ടി.
ഇതില്‍ 517 വാഹനങ്ങൾ മോഷ്ടിച്ചവയാണ്. അതിനിടെ ഏതെങ്കിലും ഗതാഗത നിയമ ലംഘനങ്ങള്‍ കണ്ടെത്തിയാല്‍ ട്രാഫിക് വിഭാഗത്തിന്‍റെ എമര്‍ജന്‍സി നമ്പറിലേക്കോ, വാട്ട്‌സ്ആപ്പ് നമ്പറിലേക്കോ ബന്ധപ്പെടണമെന്ന് ആഭ്യന്തര മന്ത്രാലയം അഭ്യര്‍ഥിച്ചു.