കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിൽ സ്റ്റാഫ് നഴ്‌സ് ആയിരുന്ന മലയാളി അന്തരിച്ചു
കാന്‍സര്‍ രോഗബാധയെ തുടര്‍ന്ന് നാട്ടിൽ ചികിത്സയിലായിരുന്നു
Update: 2023-03-06 20:36 GMT
കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിൽ സ്റ്റാഫ് നഴ്‌സായിരുന്ന അശ്വതി ദിലീപ് (41) മരിച്ചു. കാന്‍സര്‍ രോഗബാധയെ തുടര്‍ന്ന് നാട്ടിൽ ചികിത്സയിലായിരുന്നു. കുമ്മണ്ണൂർ കറ്റുവീട്ടില്‍ പുത്തൻവീട് സ്വദേശി ദിലീപാണ് ഭര്‍ത്താവ്. മക്കള്‍- അനശ്വര ദിലീപ്, ധന്വന്ത് ദിലീപ്. സാരഥി കുവൈത്ത് വനിതാവേദിയുടെ സജീവ പ്രവർത്തകയായിരുന്നു.