കോഴിക്കോട്ടേക്കുള്ള രണ്ട് ദിവസത്തെ സർവീസ് കൂടി റദ്ദാക്കി; യാത്രക്കാരെ വീണ്ടും ദുരിതത്തിലാക്കി എയർ ഇന്ത്യ എക്‌സ്പ്രസ്

മലബാർ മേഖലയിലെ യാത്രക്കാർ ഏറെയും ആശ്രയിക്കുന്നത് എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളെയാണ്

Update: 2023-02-25 18:23 GMT
Advertising

കുവൈത്ത് സിറ്റി: ഗൾഫിലെ യാത്രക്കാരെ ദുരിതത്തിലാക്കി വീണ്ടും എയർ ഇന്ത്യ എക്‌സ്പ്രസ്. കുവൈത്തിൽ നിന്ന് കേരളത്തിലേക്കുള്ള എയർ ഇന്ത്യ വിമാനസർവീസുകൾ റദ്ദാക്കുന്നത് തുടരുകയാണ്. മാർച്ചിൽ കോഴിക്കോട്ടേക്കുള്ള രണ്ട് ദിവസത്തെ സർവീസ് കൂടി ദ്ദാക്കി. മാർച്ച് ആറ്, പതിമൂന്ന് തീയതികളിലെ കോഴിക്കോട്, കുവൈത്ത് വിമാന സർവിസുകൾ ഉണ്ടാകില്ലെന്നാണ് എയർ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചിരിക്കുന്നത്. ഫെബ്രുവരിയിലും നേരത്തെ കുവൈത്തിൽനിന്ന് കണ്ണൂരിലേക്കും കോഴിക്കോട്ടേക്കുമുള്ള ഷെഡ്യൂളുകൾ എയർ ഇന്ത്യ എക്‌സ്പ്രസ് റദ്ദാക്കിയിരുന്നു. ഇതിനു പിറകെയാണ് മാർച്ചിലെ പുതിയ റദ്ദാക്കൽ.

മലബാർ മേഖലയിലെ യാത്രക്കാർ ഏറെയും ആശ്രയിക്കുന്നത് എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളെയാണ്. സമയ ക്രമം പാലിക്കാത്തതും വിമാനം റദ്ദാക്കലും പതിവായതോടെ കണ്ണൂർ, കാഴിക്കോട് വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്ന ആയിരക്കണക്കിന് പേരാണ് ബുദ്ധിമുട്ടിലായിരിക്കുന്നത്. ഇടക്കിടക്ക് സർവിസുകൾ നിർത്തുന്നത് പൂർണമായും നിർത്തുന്നതിന്റെ ഭാഗമായാണോ സംശയവും പ്രവാസികൾ ഉന്നയിക്കുന്നുണ്ട്.


Full View

Air India Express canceled Kuwait to Calicut services

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News