കുവൈത്തിൽ ട്രാഫിക് നിയമങ്ങളിൽ ഭേദഗതി; ട്രാഫിക് ഫൈനുകൾ വർധിക്കും

മദ്യപിച്ചോ മയക്കുമരുന്ന് ഉപയോഗിച്ചോ വാഹനം ഓടിക്കുന്നവർക്ക് ഒരു വർഷം മുതൽ മൂന്ന് വർഷം വരെ തടവോ 1,000 മുതൽ 3,000 ദിനാർ വരെ പിഴയോ

Update: 2024-05-24 11:42 GMT
Advertising

കുവൈത്ത് സിറ്റി: കുവൈത്തിൽ ട്രാഫിക് നിയമങ്ങളിൽ ഭേദഗതിയുമായി ആഭ്യന്തര മന്ത്രാലയം. റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നിയമങ്ങൾ കർശനമാക്കുന്നത്. പുതിയ നിയമങ്ങൾ നടപ്പിലാക്കുന്നതോടെ ട്രാഫിക് ഫൈനുകൾ വൻ തോതിൽ ഉയരും.

മദ്യപിച്ചോ മയക്കുമരുന്ന് ഉപയോഗിച്ചോ വാഹനം ഓടിക്കുന്നവർക്ക് ഒരു വർഷം മുതൽ മൂന്ന് വർഷം വരെ തടവോ 1,000 മുതൽ 3,000 ദിനാർ വരെ പിഴയോ ലഭിക്കും. ഡ്രൈവിങ്ങിനിടെ സ്മാർട്ട്‌ഫോൺ ഉപയോഗിച്ചാൽ മൂന്ന് മാസം തടവോ 300 ദിനാർ പിഴയോ, വേഗപരിധി ലംഘിച്ചാൽ മൂന്ന് മാസത്തെ തടവോ 500 ദിനാർ വരെ പിഴയോ ലഭിക്കും.

നിയമം ലംഘിച്ച് കാറിന് ടിൻറിങ് നൽകിയാൽ രണ്ട് മാസം തടവോ 200 ദിനാർ വരെ പിഴയോ ചുമത്തും. പത്തു വയസ്സിൽ താഴെയുള്ള കുട്ടിയെ മുൻസീറ്റിൽ ഇരുത്തിയാൽ 100 മുതൽ 200 ദിനാർ വരെ പിഴ ഉണ്ടാകും. അഗ്നിശമന സേനാംഗങ്ങൾക്കും ആംബുലൻസുകൾക്കും പൊലീസിനും വഴി നൽകാതിരുന്നാൽ 250 മുതൽ 500 ദിനാർ വരെ പിഴ ഈടാക്കും. കുട്ടികളോ വളർത്തുമൃഗങ്ങളോ വാഹനത്തിൽ നിന്ന് തല പുറത്തേക്കിട്ടാൽ 75 ദിനാർ പിഴയും ലഭിക്കും.


Full View


Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News