മൂന്നാമത് ജി.സി.സി കായിക മേളയില്‍ ബഹ്‌റൈന്‍ മുന്നേറ്റം തുടരുന്നു

ആതിഥേയരായ കുവൈത്ത് മെഡല്‍ നേട്ടത്തില്‍ ഒന്നാമതും പോയിന്റ് നിലയില്‍ രണ്ടാം സ്ഥാനത്തുമാണ്

Update: 2022-05-19 16:28 GMT
Advertising

കുവൈത്തില്‍ നടന്നു വരുന്ന മൂന്നാമത് ജി.സി.സി കായിക മേളയില്‍ ബഹ്‌റൈന്റെ മുന്നേറ്റം തുടരുന്നു. 17 സ്വര്‍ണവും 14 വെള്ളിയും ഏഴ് വെങ്കലവുമടക്കം 38 മെഡലുകളാണ് ബഹ്റൈന്‍ ഇതുവരെ സ്വന്തമാക്കിയത്.

ഗെയിംസ് മൂന്നുദിവസം പിന്നിട്ടപ്പോള്‍ ആതിഥേയരായ കുവൈത്ത് മെഡല്‍ നേട്ടത്തില്‍ ഒന്നാമതും പോയിന്റ് നിലയില്‍ രണ്ടാം സ്ഥാനത്തുമാണ്. 13 സ്വര്‍ണവും 13 വെള്ളിയും 14 വെങ്കലവുമായി 41 മെഡലുകളാണ് കുവൈത്ത് നേടിയത്. നീന്തലിലും അത്‌ലറ്റിക്‌സിലുമാണ് കുവൈത്തിന്റെ മെഡല്‍ കൊയ്ത്ത്.

10 സ്വര്‍ണവും പത്ത് വെള്ളിയും എട്ട് വെങ്കലവുമായി 28 മെഡല്‍ നേടിയ ഖത്തറാണ് പോയിന്റ് നിലയില്‍ മൂന്നാമത്. ഏഴ് സ്വര്‍ണം, എട്ട് വെള്ളി, 14 വെങ്കലം എന്നിങ്ങനെയാണ് സൗദിയുടെ മെഡല്‍ നില. ഏഴ് സ്വര്‍ണവും നാല് വെള്ളിയും എട്ട് വെങ്കലവുമായി ഒമാന്‍ അഞ്ചാം സ്ഥാനത്താണ്. മൂന്ന് സ്വര്‍ണവും അഞ്ച് വെള്ളിയും ഒരു വെങ്കലവും നേടിയ

യു.എ.ഇയാണ് ഏറ്റവും പിറകില്‍. ആറു ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നായി 1700ലധികം പുരുഷ, വനിത കായിക താരങ്ങളാണ് ജി.സി.സി കായിക മേളയില്‍ മാറ്റുരക്കുന്നത്. ഹാന്‍ഡ് ബാള്‍, വോളിബാള്‍, ബാസ്‌കറ്റ്ബാള്‍, ഫുട്‌സാല്‍, നീന്തല്‍, അത്‌ലറ്റിക്‌സ്, കരാട്ടെ, ജൂഡോ, ഫെന്‍സിങ്, ഷൂട്ടിങ്, ടെന്നീസ്, സൈക്ലിങ്, ഐസ് ഹോക്കി, ടേബിള്‍ ടെന്നീസ്, പാഡെല്‍, ഇലക്ട്രോണിക് സ്‌പോര്‍ട്‌സ് എന്നിങ്ങനെ 16 ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News