കുവൈത്ത് ഹാക്കര്‍മാർക്കെതിരെയുള്ള ക്രിമിനൽ കുറ്റങ്ങൾ കോടതി തള്ളി

Update: 2023-10-11 11:29 GMT
Advertising

വെബ്സൈറ്റ് ഹാക്ക് ചെയ്തുവെന്ന ആരോപണത്തിൽ കുവൈത്ത് ഹാക്കര്‍മാർക്കെതിരെയുള്ള ക്രിമിനൽ കുറ്റങ്ങൾ തള്ളി കോടതി. പ്രതികള്‍ക്കെതിരെ സമർപ്പിച്ച തെളിവുകൾ അപര്യാപ്തമാണെന്നും കുറ്റം തെളിയിക്കാന്‍ മതിയായ തെളിവുകളില്ലെന്നും കോടതി പറഞ്ഞു.

200 ഓളം അമേരിക്കൻ വെബ്സൈറ്റുകളിൽ നുഴഞ്ഞുകയറി പണം പിടിച്ചെടുത്തുവെന്ന കേസിനെ തുടര്‍ന്നാണ് നേരത്തെ പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തിയത്.

2010 ഡിസംബറിനും 2012 ജൂണിനും ഇടയില്‍ യുഎസ് പ്രതിരോധ വകുപ്പിന്റെയും, കരോലിന നാഷണൽ ഗാർഡിന്റെയും വിവരങ്ങള്‍ ഹാക്ക് ചെയ്തതിനെ തുടര്‍ന്ന് പ്രതികൾക്കെതിരെ അറസ്റ്റ് വാറണ്ടും അന്താരാഷ്ട്ര റെഡ് നോട്ടീസും അമേരിക്ക പുറപ്പെടുവിച്ചിരുന്നു.

തുടര്‍ന്ന് പ്രതികളെ കുവൈത്തില്‍ നിന്നും പിടികൂടുകയായിരുന്നു. എന്നാല്‍ കുറ്റങ്ങള്‍ തെളിയിക്കുവാന്‍ ആവശ്യമായ തെളിവുകള്‍ ഹാജരാക്കുവാന്‍ പബ്ലിക് പ്രോസിക്യൂഷന് കഴിയാതിരുന്നതിനെ തുടര്‍ന്നാണ്‌ പ്രതിയെ കുറ്റ വിമുക്തനാക്കിയത്

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News