കോവിഡ് പ്രതിരോധം: കുവൈത്തിൽ ഏർപ്പെടുത്തിയിരുന്ന മൂന്ന് ഇലക്ട്രോണിക് പ്ലാറ്റ്ഫോമുകൾ ഡി.ജി.സി.എ റദ്ദാക്കി

ഫെബ്രുവരി 23 ബുധനാഴ്ച മുതൽ കുവൈത്തിലേക്ക് വരുന്ന യാത്രക്കാർ ഈ മൂന്നു പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കേണ്ടതില്ലെന്നു ഡി.ജി.സി.എ അറിയിച്ചു

Update: 2022-02-22 15:00 GMT
Editor : ijas
Advertising

കുവൈത്തിൽ കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി ഏർപ്പെടുത്തിയിരുന്ന മൂന്ന് ഇലക്ട്രോണിക് പ്ലാറ്റ്ഫോമുകൾ ഡി.ജി.സി.എ റദ്ദാക്കി. മുന, ബിസ്സലാമ, കുവൈത്ത് മുസാഫിർ പോർട്ടലുകളാണ് റദ്ദാക്കിയത്. കോവിഡിനെ തുടർന്നുണ്ടായ യാത്രാ നിയന്ത്രണങ്ങളുടെ ഭാഗമായി കുവൈത്ത് സിവിൽ ഏവിയേഷൻ വകുപ്പ് പുറത്തിറക്കിയ രജിസ്ട്രേഷൻ പ്ലാറ്റ്ഫോമുകളാണ് താല്‍ക്കാലികമായി റദ്ദാക്കിയത്.

കുവൈത്തിലേക്ക് വരുന്ന യാത്രക്കാരുടെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിനായി ഉപയോഗിച്ചിരുന്ന കുവൈത്ത് മുസാഫിർ ഓൺലൈൻ പ്ലാറ്റ്‌ഫോമും, ഗാർഹിക ജോലിക്കാർ കുവൈത്തിലേക്ക് മടങ്ങി വരുമ്പോൾ രജിസ്റ്റർ ചെയ്യേണ്ടിയിരുന്ന ബിസ്സലാമ ആപ്ലിക്കേഷനും, പി.സി.ആർ സർട്ടിഫിക്കറ്റിന്‍റെ ആധികാരികത ഉറപ്പാക്കുന്നതിനായി ഉപയോഗിച്ചിരുന്ന മുന ആപ്ലിക്കേഷനുമാണ് റദ്ദാക്കിയത്. ഫെബ്രുവരി 23 ബുധനാഴ്ച മുതൽ കുവൈത്തിലേക്ക് വരുന്ന യാത്രക്കാർ ഈ മൂന്നു പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കേണ്ടതില്ലെന്നു ഡി.ജി.സി.എ അറിയിച്ചു.

കോവിഡ് നിയന്ത്രണങ്ങൾ എടുത്തുമാറ്റുകയും വിമാനത്താവളത്തിന്‍റെ പ്രവർത്തനം പൂർവ സ്ഥിതിയിൽ ആകുകയും ചെയ്ത പശ്ചാത്തലത്തിലാണ് നടപടി. അതെ സമയം ആരോഗ്യമന്ത്രാലയത്തിന്‍റെ ശ്ലോനിക്, ഇമ്മ്യൂൺ ആപ്ലിക്കേഷനുകളുടെ പ്രവർത്തനം പഴയതു പോലെ തുടരും. ഇമ്മ്യൂൺ ആപ്പിൽ ഗ്രീൻ സ്റ്റാറ്റസ് ഉള്ളവരെ യാത്രക്ക് മുൻപുള്ള പി.സി.ആർ സർട്ടിഫിക്കറ്റ് , രാജ്യത്തെത്തിയതിനു ശേഷമുള്ള ക്വാറന്‍റൈന്‍ എന്നീ നിബന്ധനകളിൽ നിന്ന് ഒഴിവാക്കിയിരുന്നു.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News