ക്രിക്കറ്റ് ആരാധകര്‍ക്ക് ആവേശമായി ഐ.സി.സി ലോകകപ്പ് ക്രിക്കറ്റ് ട്രോഫി കുവൈത്തില്‍

സ്വദേശികള്‍ അടക്കം നിരവധി ക്രിക്കറ്റ് പ്രേമികളാണ് ലോക കിരീടം അടുത്തുനിന്നു കാണാനും കൂടെ ഫോട്ടോ എടുക്കാനും സുലൈബിയ ക്രിക്കറ്റ് സ്റ്റേഡിയത്തിലെത്തിയത്.

Update: 2023-08-12 19:20 GMT
Editor : rishad | By : Web Desk
Advertising

കുവൈത്ത് സിറ്റി: ലോകകപ്പ് ടൂറിന്‍റെ ഭാഗമായി രണ്ടു ദിവസങ്ങളിലായി കുവൈത്തിലെത്തിയ ഐ.സി.സി വേള്‍ഡ് കപ്പിന്‌ ആവേശ ഉജ്ജ്വലമായ സ്വീകരണം നല്‍കി ക്രിക്കറ്റ്‌ പ്രേമികള്‍. സ്വദേശികള്‍ അടക്കം നിരവധി ക്രിക്കറ്റ് പ്രേമികളാണ് ലോക കിരീടം അടുത്തുനിന്നു കാണാനും കൂടെ ഫോട്ടോ എടുക്കാനും സുലൈബിയ ക്രിക്കറ്റ് സ്റ്റേഡിയത്തിലെത്തിയത്. വൈകീട്ട് അഞ്ചു മുതലാണ് പ്രദർശനവും ഫോട്ടോ എടുക്കാനുള്ള അവസരവും ഒരുക്കിയത്.

ഇതിനു മുന്നേ തന്നെ നീണ്ട വരി ആരംഭിച്ചിരുന്നു. രാത്രി ഒരു മണിയോടെയാണ് പ്രദർശനം അവസാനിപ്പിച്ചത്.ഈ വർഷം ഒക്ടോബർ അഞ്ചുമുതൽ നവംബർ 19 വരെ ഇന്ത്യയിൽ നടക്കുന്ന ലോകകപ്പിന്റെ മുന്നോടിയായി ക്രിക്കറ്റ് ട്രോഫി ടൂറിന്റെ ഭാഗമായാണ് ലോക കിരീടം കുവൈത്തിൽ എത്തിയത്. വ്യാഴാഴ്ച റാഡിസൺ ബ്ലൂ ഹോട്ടലിൽ കുവൈത്തിലെ ഇന്ത്യൻ അംബാസഡർ ഡോ.ആദർശ് സ്വൈക, കുവൈത്ത് ക്രിക്കറ്റ് പ്രസിഡന്റ് ഹൈദർ അബ്ബാസ് ഫർമാൻ, ഐ.സി.സി ഡെപ്യൂട്ടി ചെയർമാൻ ഇമ്രാൻ ഖ്വാജയും മറ്റ് പ്രമുഖരും ചേർന്നാണ് ട്രോഫി കുവൈത്തിൽ അവതരിപ്പിച്ചത്.

കുവൈത്ത് ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ, ടീം അംഗങ്ങൾ, ഐ.സി.സി പ്രതിനിധികൾ, പബ്ലിക് അതോറിറ്റി ഫോർ സ്പോർട്സ് ഭാരവാഹികൾ എന്നിവർ രണ്ടു ദിവസവും ട്രോഫിയെ അനുഗമിച്ചു. കുവൈത്തിൽ നിന്ന് ബഹ്റൈനിലേക്കാണ് ട്രോഫിയുടെ യാത്ര.ലോകത്തെ 18 രാജ്യങ്ങളിൽ ട്രോഫി പ്രദർശിപ്പിക്കുന്നുണ്ട്. ഇറ്റലി, ഫ്രാൻസ്, ഇംഗ്ലണ്ട്, മലേഷ്യ, ഉഗാണ്ട, നൈജീരിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലും പ്രദർശനം കഴിഞ്ഞ് സെപ്റ്റംബർ നാലിന് ട്രോഫി ഇന്ത്യയിൽ എത്തും.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News