വേനൽ കനത്തു: കുവൈത്തിൽ ഡെലിവറി ബൈക്കുകൾക്ക് പകൽ സമയങ്ങളിൽ നിയന്ത്രണം
ജൂൺ 23 മുതൽ ആഗസ്റ്റ് 31 വരെയാണ് നിയമം പ്രാബല്യത്തിലുണ്ടാവുക.
Update: 2024-06-20 07:15 GMT
കുവൈത്ത് സിറ്റി: കുവൈത്തിൽ വേനൽചൂട് കനത്തതോടെ രാവിലെ 11 മുതൽ വൈകിട്ട് 4 വരെ റോഡുകളിൽ ഡെലിവറി ബൈക്കുകൾക്ക് നിരോധനം ഏർപ്പെടുത്തി ആഭ്യന്തര മന്ത്രാലയം. 2024 ജൂൺ 23 മുതൽ ആഗസ്റ്റ് 31 വരെയാണ് നിയമം പ്രാബല്യത്തിലുണ്ടാവുക.
കമ്പനികൾ ഈ നിർദ്ദേശം കർശനമായി പാലിക്കണം. വിലക്ക് ലംഘിക്കുന്നവർക്ക് ശക്തമായ പിഴകൾ നേരിടേണ്ടിവരും. മോട്ടോർ സൈക്കിൾ ഓടിക്കുന്നവരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിനാണ് ഈ നടപടിയെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.