കുവൈത്തിൽ പൊതുചെലവ് നിയന്ത്രിക്കണമെന്ന ആവശ്യം ശക്തം

മൊത്തം സബ്‌സിഡിയുടെ പകുതിയിലേറെയും ചിലവഴിക്കുന്നത് ഊർജ, ഇന്ധന മേഖലയിലാണെന്നാണ് ബജറ്റ് കമ്മിറ്റിയുടെ റിപ്പോർട്ട്

Update: 2022-10-24 15:56 GMT
Advertising

കുവൈത്തിൽ പൊതുചെലവ് നിയന്ത്രിക്കണമെന്ന ആവശ്യം ശക്തമാകുന്നു. മൊത്തം സബ്‌സിഡിയുടെ പകുതിയിലേറെയും ചിലവഴിക്കുന്നത് ഊർജ, ഇന്ധന മേഖലയിലാണെന്നാണ് ബജറ്റ് കമ്മിറ്റിയുടെ ഏറ്റവും പുതിയ റിപ്പോർട്ടില്‍ പറയുന്നത് .

നിലവില്‍ രാജ്യത്ത് സബ്‌സിഡി ഇനത്തിൽ അനുവദിക്കുന്ന തുകയുടെ ഭൂരിഭാഗവും ഇന്ധന സബ്‌സിഡിയായാണ് നൽകുന്നത്. സർക്കാർ നൽകുന്ന സബ്‌സിഡിയാണ് രാജ്യത്ത് പെട്രോൾ വില വർദ്ധിക്കാതിരിക്കാൻ കാരണം. ലോകത്ത് തന്നെ ഏറ്റവും കുറവ് പെട്രോള്‍ വില ഈടാക്കുന്ന രാജ്യമാണ് കുവൈത്ത്. നേരത്തെ എല്ലാ മേഖലയിലെയും സബ്സിഡികള്‍ നിര്‍ത്താലാക്കണമെന്ന് ധനമന്ത്രാലയം നിയോഗിച്ച സ്വകാര്യ ഏജന്‍സി ശുപാര്‍ശ ചെയ്തിരുന്നു.

സബ്സിഡി എടുത്തുകളയുന്നതോടെ ഊര്‍ജ നിരക്കിലും മറ്റും വന്‍ വര്‍ധനയുണ്ടാകും. അതേസമയം സബ്സിഡി പിന്‍വലിക്കാനുള്ള നീക്കത്തിനെതിരെ എംപിമാര്‍ അടക്കമുള്ളവരുടെ ഇടയില്‍ നിന്ന് ശക്തമായ എതിര്‍പ്പും ഉയര്‍ന്നിട്ടുണ്ട്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News