ഡികെഐസിസി കുവൈത്ത് നാഷണൽ കമ്മിറ്റി ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു
Update: 2025-03-21 09:29 GMT


കുവൈത്ത് സിറ്റി: ഡി.കെ.ഐ.സി.സി കുവൈത്ത് നാഷണൽ കമ്മിറ്റി ഇഫ്താർ സംഗമം നടത്തി. പ്രസിഡന്റ് അബ്ദുൽ കലാം മൗലവി അധ്യക്ഷത വഹിച്ചു. ഹാഫിള് സ്വാദിഖ് ഫാലാഹി വെളിമണ്ണ ഖിറാഅത്തും ഖാലിദ് മുസ്ലിയാർ റമദാൻ സന്ദേശവും നൽകി. സക്കീർ പുത്തെൻപാലത്ത്, സത്താർ കുന്നിൽ തുടങ്ങിയവർ ആശംസകൾ നേർന്നു. സെക്രട്ടറി അലി സ്വാഗതവും, അബ്ദുൽ റഷീദ് മൗലവി നന്ദിയും പറഞ്ഞു.