കോഴിക്കോട് ഡിസ്ട്രിക്ട് എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ), കുവൈത്ത് ഇഫ്താർ സംഗമം സംഘടിപ്പിച്ചു.


കുവൈത്ത് സിറ്റി: അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഇഫ്‌താർ വിരുന്നിൽ പ്രസിഡന്റ് സന്തോഷ് പുനത്തിൽ അധ്യക്ഷത വഹിച്ചു. യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പാൾ സി. രാധാകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു.അബ്ദുൽ അസീസ് സലഫി റമദാൻ സന്ദേശം നൽകി. കുട ജനറൽ കൺവീനർ മാർട്ടിൻ മാത്യു, കെ.ഡി.എൻ.എ ട്രഷറർ മൻസൂർ ആലക്കൽ, അഡ്വൈസറി ബോർഡ് അംഗങ്ങളായ കൃഷ്ണൻ കടലുണ്ടി, സുരേഷ് മാത്തൂർ, വിമൻസ് ഫോറം ട്രഷറർ സാജിത നസീർ എന്നിവർ ആശംസകൾ അറിയിച്ചു.
കെ.ഡി.എൻ.എ ജനറൽ സെക്രട്ടറി ഫിറോസ് നാലകത്ത് സ്വാഗതവും ഇഫ്താർ കൺവീനർ അബ്ദുൽ റഹ്മാൻ എം.പി നന്ദിയും പറഞ്ഞു.
കുവൈത്തിലെ വിവിധ ജില്ലാ - പ്രാദേശിക സംഘടന പ്രതിനിധികൾ, കലാസാംസ്കാരിക സംഘടന പ്രതിനിധികൾ, മാധ്യമ പ്രതിനിധികൾ, വ്യവസായ പ്രമുഖർ എന്നിവർ സംഗമത്തിൽ പങ്കെടുത്തു. ഇഫ്‌താർ ജോയിന്റ് കൺവീനർമാരായ ഷമീർ പി.എസ് , ഷെബിൻ പട്ടേരി, ശ്യാം പ്രസാദ് , കെ.ഡി.എൻ.എ കേന്ദ്ര - ഏരിയ ഭാരവാഹികൾ, എക്സിക്യൂട്ടീവ് അംഗങ്ങൾ, വുമൺസ് ഫോറം ഭാരവാഹികൾ തുടങ്ങിയവർ ഏകോപനം നടത്തി.