ഭവൻസ് കുവൈത്ത് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ്, ഭവൻസ് ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് (ഇംഗ്ലിഷ്) എന്നിവ സംയുക്തമായി ഇഫ്താർ സംഗമം സംഘടിപ്പിച്ചു.
Update: 2025-03-23 06:56 GMT


കുവൈത്ത് സിറ്റി: ഭവൻസ് കുവൈത്ത് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ്, ഭവൻസ് ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് (ഇംഗ്ലിഷ്) എന്നിവ സംയുക്തമായി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്ത സംഗമത്തിൽ ലത്തീഫ് അലി റമദാൻ സന്ദേശം നൽകി. ഭവൻസ് സ്മാർട്ട് സ്കൂൾ വൈസ് പ്രിൻസിപ്പൽ ഭവിത ബ്രൈറ്റ്, ക്ലബ് പ്രസിഡന്റ് സി.എച്ച്.ഷബീർ, വിദ്യാഭ്യാസ ഉപാധ്യക്ഷൻ പ്രമുഖ് ബോസ് എന്നിവർ സംസാരിച്ചു.
ഇസ്മായിൽ വള്ളിയൊത്ത് പരിപാടികൾ സംയോജിപ്പിച്ചു. മുൻ ക്ലബ് അധ്യക്ഷൻ ബിജോ പി ബാബു നന്ദി പറഞ്ഞു.