കുവൈത്ത് കെഎംസിസി കണ്ണൂർ മണ്ഡലം കമ്മിറ്റി ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു


കുവൈത്ത് സിറ്റി: കുവൈത്ത് കെഎംസിസി കണ്ണൂർ മണ്ഡലം കമ്മിറ്റി ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. കുവൈത്ത് സിറ്റിയിലെ മിർഗാബ് രാജ്ബാരി റെസ്റ്റോറന്റിൽ നടന്ന പരിപാടി സംസ്ഥാന പ്രസിഡന്റ് സയ്യിദ് നാസർ അൽ മഷ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്തു. റിയാസ് തോട്ടട ഖിറാഅത്ത് നിർവ്വഹിച്ചു.
സംസ്ഥാന നേതാക്കളായ ഹാരിസ് വള്ളിയോത്ത്, ഫാറൂഖ് ഹമദാനി, സലാം ചെട്ടിപ്പടി, ജില്ല നേതാക്കളായ നവാസ് കുന്നുംകൈ, സാബിത്ത് ചെമ്പിലോട്, കുഞ്ഞബ്ദുള്ള തയ്യിൽ, ഷമീദ് മമാക്കുന്ന്, സയ്യിദ് ഉവൈസ് തങ്ങൾ, സയ്യിദ് ഉമ്രാൻ നാസർ അൽ മഷ്ഹൂർ എന്നിവർ ആശംസകൾ നേർന്നു. സാഹിർ കിഴുന്ന, മുഹമ്മദലി മുണ്ടേരി, റിയാസ് കടലായി, നൗഫൽ കാടാങ്കോട്,തൽഹത്ത് വാരം, മുസ്തഫ ടി വി പരിപാടികൾക്ക് നേതൃത്വം നൽകി.

നൂറുദ്ധീൻ എം പി,സിറാജുദ്ധീൻ അബ്ദുൽറഹ്‌മാൻ എന്നിവർക്ക് സയ്യിദ് നാസർ അൽ മഷ് ഹൂർ തങ്ങൾ മെമെന്റോ നൽകി ആദരിച്ചു. സയ്യിദ് ഗാലിബ് മഷ്ഹൂർ തങ്ങൾ അധ്യക്ഷത വഹിച്ച പരിപാടിയിൽ സെക്രട്ടറി എംകെ റഈസ് ഏഴറ സ്വാഗതവും, ട്രഷറർ നൗഷാദ് കക്കറയിൽ നന്ദിയും പറഞ്ഞു.