വ്യാജ ട്രാഫിക് ഫൈൻ മുന്നറിയിപ്പുകളിൽ വഞ്ചിതരാവരുത്; മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം
Update: 2024-12-25 11:39 GMT
കുവൈത്ത് സിറ്റി: ട്രാഫിക് നിയമലംഘനങ്ങൾക്ക് പണം നൽകണമെന്ന വ്യാജ സന്ദേശങ്ങൾക്കും വ്യാജ വെബ്‌സൈറ്റുകൾക്കുമെതിരെ മുന്നറിയിപ്പുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. മന്ത്രാലയം മുഖേനയോ സഹേൽ ആപ്പ് വഴിയോ മാത്രമേ പണമിടപാടുകൾ നടത്താവൂവെന്ന് മന്ത്രാലയം അറിയിച്ചു. മന്ത്രാലയം ഒരിക്കലും ടെക്‌സ്റ്റ് മെസേജ് മുഖേന ഫൈൻ അറിയിപ്പുകൾ അയക്കില്ലെന്നും ഇത്തരം സന്ദേശങ്ങൾ ലഭിച്ചാൽ അയച്ചയാളുടെ ഐഡിന്റിറ്റി പരിശോധിക്കുകയും സഹേൽ ആപ്പിലെ 'അമാൻ' സർവീസ് മുഖേന റിപ്പോർട്ട് ചെയ്യുകയും ചെയ്യണമെന്ന് മന്താലയം കൂട്ടിച്ചേർത്തു.