കുവൈത്തിൽ ഡ്രൈവിംഗ് ലൈസൻസ് സേവനങ്ങൾ ഇനി കൂടുതൽ എളുപ്പമാകും

ഇലക്ട്രോണിക് സേവനങ്ങൾക്കായുള്ള ഏകീകൃത ഗവൺമെന്റ് ആപ്ലിക്കേഷനായ സഹൽ വഴി ഡ്രൈവിംഗ് ലൈസന്‌സുമായി ബന്ധപ്പെട്ട സേവനങ്ങൾ എളുപ്പത്തിൽ നിർവഹിക്കാനാകുമെന്നു വക്താവ്

Update: 2022-07-07 18:48 GMT
Advertising

കുവൈത്തിൽ ഡ്രൈവിംഗ് ലൈസൻസുമായി ബന്ധപ്പെട്ട സേവനങ്ങൾ ഇനി കൂടുതൽ എളുപ്പമാകും. ഇതിനായി ഡ്രൈവിംഗ് ലൈസൻസ് പുതുക്കൽ ഉൾപ്പെടെയുള്ള സേവനങ്ങൾ ഏകീകൃത മൊബൈൽ ആപ്പിൽ ഉൾപ്പെടുത്തുമെന്നു അധികൃതർ അറിയിച്ചു. ഇലക്ട്രോണിക് സേവനങ്ങൾക്കായുള്ള ഏകീകൃത ഗവൺമെന്റ് ആപ്ലിക്കേഷനായ സഹൽ വഴി ഡ്രൈവിംഗ് ലൈസന്‌സുമായി ബന്ധപ്പെട്ട സേവനങ്ങൾ എളുപ്പത്തിൽ നിർവഹിക്കാനാകുമെന്നു സഹൽ വക്താവ് യൂസഫ് അൽ കാസിം പറഞ്ഞു. ലൈസൻസ് പുതുക്കുന്നതിനും നഷ്ടപ്പെട്ടതോ കേടുവന്നതോ ആയ ലൈസൻസിന് പകരം നേടുന്നതിനും അപ്ലിക്കേഷനിൽ പ്രത്യേക വിൻഡോകൾ സജ്ജീകരിക്കും. പൗരന്മാർക്കും വിദേശി താമസക്കാർക്കും ഗതാഗത വകുപ്പ് ഓഫീസ് സന്ദർശിക്കാതെ തന്നെ മൊബൈൽ ആപ്പിലൂടെ ഇതിനായി അപേക്ഷിക്കാനാകും.

ആഭ്യന്തര മന്ത്രാലയം അവതരിപ്പിച്ച ഈ പുതിയ സേവനങ്ങൾ സഹൽ ഉപയോക്താക്കൾക്ക് പ്രയത്‌നവും സമയവും ലാഭിക്കാൻ സഹായിക്കുമെന്നു യൂസഫ് അൽ കാസിം പറഞ്ഞു. ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ഇൻഫർമേഷൻ സിസ്റ്റംസാണ് സർക്കാർ സേവനങ്ങൾക്കായുള്ള സഹൽ ഏകജാലക അപ്ലിക്കേഷനിൽ പുതിയ സേവനങ്ങൾ ഉൾപ്പെടുത്തിയത്. വിവിധ വകുപ്പുകളുമായി ഏകോപിപ്പിച്ചാണ് സേവനം ലഭ്യമാക്കുന്നത്. ഗതാഗത വകുപ്പിലേക്ക് അടക്കേണ്ട ട്രാഫിക് പിഴ, ഇഖാമ പിഴ തുടങ്ങിയവ അടക്കാനുള്ള സൗകര്യവും സഹൽ ആപ്പിൽ സജ്ജീകരിച്ചിട്ടുണ്ട്. ഇ ഗവേൺസ് സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പുറത്തിറക്കിയ സഹൽ അപ്ലിക്കേഷനിൽ ഇതിനോടകം വിവിധ മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും നിരവധി സേവനങ്ങൾ ചേർത്തിട്ടുണ്ട്.


Full View


Driving license services in Kuwait will now be easier

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News