ഖത്തർ അമീർ ക്ഷണിച്ചു; കുവൈത്തിലെ വിദ്യാർത്ഥികളും അധ്യാപകരുമടങ്ങുന്ന സംഘം ലോകകപ്പ് വേദിയിൽ
ബലാത് അൽ ശുഹദാ സ്‌കൂളിലെ 30 അധ്യാപകരും 100 വിദ്യാർഥികളും അടങ്ങുന്ന സംഘമാണ് ഖത്തറില്‍ എത്തിയത്
Update: 2022-12-03 17:38 GMT
കുവൈത്ത് സിറ്റി: ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ ക്ഷണപ്രകാരം കുവൈത്തിലെ വിദ്യാർഥികളും അധ്യാപകരുമടങ്ങുന്ന സംഘം ലോകകപ്പ് വേദിയിലെത്തി. ബലാത് അൽ ശുഹദാ സ്‌കൂളിലെ 30 അധ്യാപകരും 100 വിദ്യാർഥികളും അടങ്ങുന്ന സംഘമാണ് ഖത്തറില്‍ എത്തിയത്.
ഇരു രാജ്യങ്ങളും തമിലുള്ള സാഹോദര്യബന്ധം സൂചിപ്പിക്കുന്നതാണ് ക്ഷണമെന്നും ഖത്തർ അമീറിന് പ്രത്യേക നന്ദി നേരുന്നതായും കുവൈത്ത് അറിയിച്ചു. നേരത്തെ ലോകകപ്പ് ഉദ്ഘാടന ചടങ്ങിൽ കുവൈത്ത് കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് പങ്കെടുത്തിരുന്നു.