തിരുപ്പിറവിയുടെ ഓര്‍മ്മ പുതുക്കി ക്രിസ്മസിനെ വരവേൽക്കാനൊരുങ്ങി കുവൈത്ത് പ്രവാസികൾ
ആഘോഷങ്ങൾക്ക് സാക്ഷിയാകാനും ആശംസകളും പ്രാർഥനകളും നേരാനുമായി നാട്ടിൽ നിന്ന് ആത്മീയ നേതാക്കളും കുവൈത്തിലെത്തിയിട്ടുണ്ട്
തിരുപ്പിറവിയുടെ ഓര്‍മ്മ പുതുക്കി ക്രിസ്തുമസിനെ വരവേൽക്കാനൊരുങ്ങി കുവൈത്ത് പ്രവാസികളും. മലയാളികൾ ഏറെയുള്ള അബ്ബാസിയയിൽ നാടിനെ അനുസ്മരിപ്പിക്കുന്ന ഒരുക്കങ്ങളാണ് നടന്നു വരുന്നത്.കോവിഡ് നിയന്ത്രണങ്ങൾ പൂർണമായി ഒഴിഞ്ഞ പശ്ചാത്തലത്തിൽ ആഘോഷപൂർവ്വമാണ് ക്രിസ്തുമസ് കൊണ്ടാടുന്നത്.
വിവിധ റെസിഡൻസ് അസോസിയേഷനുകളുടെ നേതൃത്വത്തിൽ വിവിധ പരിപാടികളാണ് സംഘടിപ്പിക്കുന്നത്കുവൈത്തിലെ പ്രധാന പള്ളികളിലെല്ലാം തിരുപ്പിറവിയെ എതിരേൽക്കാനുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. നക്ഷത്രങ്ങളും പുൽക്കൂടുമൊക്കെയായാണ് വിശ്വാസികൾ ക്രിസ്തുമസിനെ വരവേൽക്കുന്നത്. ആഘോഷങ്ങൾക്ക് സാക്ഷിയാകാനും ആശംസകളും പ്രാർഥനകളും നേരാനുമായി നാട്ടിൽ നിന്ന് ആത്മീയ നേതാക്കളും കുവൈത്തിലെത്തിയിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങളിലും പ്രത്യേക മൽസരങ്ങളും ക്രിസ്മസ് ആഘോഷങ്ങളും ഒരുക്കിയിട്ടുണ്ട് . ഇന്ന് രാത്രിയില്‍ പള്ളികളിൽ പ്രത്യേക പ്രാർത്ഥനകളും കുർബാനകളും നടക്കും.