കുവൈത്തിൽ അനധികൃത പാർപ്പിടത്തിൽ താമസിക്കുന്ന പ്രവാസികളെ നാടുകടത്തും

മാനദണ്ഡങ്ങൾ പാലിക്കാത്ത താമസസ്ഥലങ്ങളിലെ തൊഴിലാളികളെ 3-4 ദിവസത്തിനുള്ളിൽ നാടുകടത്തും

Update: 2024-06-19 09:07 GMT
Advertising

കുവൈത്ത് സിറ്റി: കുവൈത്തിൽ അനധികൃത പാർപ്പിടത്തിൽ താമസിക്കുന്ന പ്രവാസികളെ നാടുകടത്തും. മാനദണ്ഡങ്ങൾ പാലിക്കാത്ത താമസസ്ഥലങ്ങളിലെ തൊഴിലാളികളെ 3-4 ദിവസത്തിനുള്ളിൽ നാടുകടത്തുമെന്ന് അറബ് ടൈംസ് ഓൺലൈൻ.കോമാണ് റിപ്പോർട്ട് ചെയതത്. ഭവന നിയമലംഘനങ്ങൾക്കെതിരെയുള്ള കർശന നടപടികളുടെ ഭാഗമായാണ് നീക്കമെന്നും വാർത്തയിൽ പറഞ്ഞു. ഗാർഹിക ചട്ടങ്ങൾ പാലിക്കുന്നതിനും സുരക്ഷിത ജീവിത സാഹചര്യം ഉറപ്പാക്കുന്നതിനുമുള്ള ഭരണകൂടത്തിന്റെ പ്രതിജ്ഞാബദ്ധത അടിവരയിടുന്നതാണ് വേഗത്തിലുള്ള നാടുകടത്തൽ നയമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.

അതേസമയം, നാടുകടത്തപ്പെടുന്ന തൊഴിലാളികൾക്കായി പുതിയ അഭയകേന്ദ്രങ്ങൾ സ്ഥാപിക്കില്ലെന്നും സോഴ്‌സിനെ ഉദ്ധരിച്ച് വാർത്തയിൽ വ്യക്തമാക്കി. എൻഫോഴ്സ്മെന്റ് നടപടികളുടെ ഫലമായി കുടിയിറക്കപ്പെടുന്നവരെ നിലവിലുള്ള അഭയകേന്ദ്രങ്ങൾ പര്യാപ്തമാണെന്നാണ് അധികൃതർ കാണുന്നത്.

മൻഗഫ് തീപിടിത്തത്തെ തുടർന്ന് രാജ്യത്തെ ഭവന നിലവാരം ഉയർത്തുന്നതിനുള്ള വിപുല ശ്രമത്തിന്റെ ഭാഗമായാണ് പുതിയ നടപടികൾ. ഭവന നിയമ ലംഘനങ്ങൾ ഉടനടി ഫലപ്രദമായി പരിഹരിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനൊപ്പം ദുരിതബാധിത കുടുംബങ്ങൾക്ക് അടിയന്തര സഹായം നൽകുന്നതിലും ഭരണകൂടം ശ്രദ്ധ പതിപ്പിക്കുന്നുണ്ട്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News