കുവൈത്തിൽ അനധികൃത പണമിടപാടുകൾ നടത്തിയ പ്രവാസികളെ പിടികൂടി
പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളും ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി
Update: 2024-05-07 14:16 GMT
കുവൈത്ത്: കുവൈത്തിൽ അനധികൃത പണമിടപാടുകൾ നടത്തിയ പ്രവാസികളെ പിടികൂടി. കറൻസികൾ കൈമാറ്റം ചെയ്യുന്നതിനായി ആളുകളിൽ നിന്ന് പണം വാങ്ങി കബളിപ്പിച്ച ആഫ്രിക്കൻ സ്വദേശികളാണ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന്റെ പിടികൂടിയത്. പണം കൈമാറ്റം ചെയ്യുന്നതിനായി ഫീസും ഇവർ ഈടാക്കിയിരുന്നു. പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളും ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. പണം കൈമാറ്റം ചെയ്യുന്നതിനായി വ്യാജ ഇടപാടുകാർ, അജ്ഞാത സൈറ്റുകൾ എന്നിവയെ സമീപിക്കരുതെന്ന് സ്വദേശികൾക്കും പ്രവാസികൾക്കും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.