കുവൈത്തിൽ റിസോർട്ട് ബുക്കിംഗിനായി വ്യാജ വെബ്‌സൈറ്റുകൾ പെരുകുന്നു
ഇൻസ്റ്റാഗ്രാം, ടിക്ടോക് പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ തട്ടിപ്പുകാർ സജീവമാണ്
കുവൈത്ത് സിറ്റി: വേനലവധിക്കാലത്ത് റിസോർട്ടുകൾ ബുക്ക് ചെയ്യുന്നതിനായി വിശ്വാസയോഗ്യമല്ലാത്ത വെബ്സൈറ്റുകളെ ഒഴിവാക്കാൻ പൊതുജനങ്ങളോട് മുന്നറിയിപ്പ് നൽകി അധികൃതർ. വ്യാജ റിസർവേഷനുകളും പേയ്‌മെന്റുകളും ഉൾപ്പെടുന്ന തട്ടിപ്പുകളിൽ നൂറുകണക്കിന് ആളുകൾ ഇരയായിട്ടുണ്ട്. ആകർഷണീയമായ ഓഫറുകളുമായി ഇൻസ്റ്റാഗ്രാം, ടിക്ടോക് പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ തട്ടിപ്പുകാർ സജീവമാണ്.
വേനക്കാലാവധിക്കാലവും ബലിപെരുന്നാളും മുതലാക്കി റിസോർട്ടുകളിൽ അവധി ആഘോഷിക്കാനുള്ള ജനങ്ങളുടെ ആവേശം ദുരുപയോഗം ചെയ്യുകയാണ് തട്ടിപ്പുകാർ എന്ന് സുരക്ഷാ വൃത്തങ്ങൾ വെളിപ്പെടുത്തി. ചിലർ വ്യാജ അക്കൗണ്ടുകളും വെബ്സൈറ്റുകളും സൃഷ്ടിച്ച് ആകർഷകമായ ഓഫറുകളിലൂടെ ഇരകളെ കബളിപ്പിക്കുകയും പണം കൈക്കലാക്കിയ ശേഷം അപ്രത്യക്ഷമാവുകയും ചെയ്യുകയാണ്.കുവൈത്തിൽ റിസോർട്ട് ബുക്കിംഗിനായി വ്യാജ വെബ്‌സൈറ്റുകൾ പെരുകുന്നു