തൊട്ടാൽ പൊള്ളും മുള്ളറ്റ് ; കുവൈത്തിൽ മീൻ വില വർധിക്കുന്നു
പ്രാദേശികമായി 'മീഡ്' എന്നറിയപ്പെടുന്ന മുള്ളറ്റ് മീനിന്റെ വില കുതിച്ചുയർന്ന് എട്ട് ദിനറായി.
Update: 2024-07-05 12:47 GMT
കുവൈത്ത് സിറ്റി : കുവൈത്തിൽ മീനുകളുടെ വില വർധിക്കുന്നു. പ്രാദേശികമായി 'മീഡ്' എന്നറിയപ്പെടുന്ന മുള്ളറ്റ് മീനിന്റെ വില കുതിച്ചുയർന്ന് എട്ട് ദിനറായി. നേരത്തെ ജൂലൈ 1 മുതൽ നവംബർ 30 വരെ രാജ്യത്ത് മുള്ളറ്റ് ഫിഷിംഗ് അനുവദിക്കുമെന്ന് പബ്ലിക് അതോറിറ്റി ഫിഷ് റിസോഴ്സസ് അറിയിച്ചിരുന്നു.
തൊഴിലാളികൾ കുറവായതോടെ മത്സ്യ മാർക്കറ്റിലേക്കുള്ള മീനിൻറെ വരവ് കുറയുകയും പ്രാദേശിക മീനുകൾക്ക് വില കുതിച്ചു ഉയരുകയുമായിരുന്നു. എന്നാൽ ഒമാനിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന മുള്ളൻ മീൻ മൂന്ന് ദിനാറിന് ലഭ്യമാണ്. രാജ്യത്ത് നിലവിൽ മത്സ്യബന്ധന സമയം രാവിലെ 6:00 മുതൽ വൈകിട്ട് 6:00 വരെയായാണ്. അതിനിടെ മത്സ്യബന്ധനത്തിനായി കടലിൽ പോകുന്നവർ നിയന്ത്രണങ്ങളും നിയമങ്ങളും പാലിക്കണമെന്ന് അധികൃതർ വ്യക്തമാക്കി.