കുവൈത്തിൽ ഫ്ലെക്‌സിബിൾ പ്രവൃത്തി സമയം ഈ ആഴ്ചമുതൽ നടപ്പിലാകും
ജീവനക്കാരുടെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുവാനും ഗതാഗത പ്രശ്‌നത്തിന് പരിഹാരവുമായാണ് പദ്ധതി നടപ്പിലാക്കുന്നത്
കുവൈത്തിൽ ഫ്ലെക്‌സിബിൾ പ്രവൃത്തി സമയം ഈ ആഴ്ചമുതൽ നടപ്പിലാക്കും. ജീവനക്കാരുടെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുവാനും ഗതാഗത പ്രശ്‌നത്തിന് പരിഹാരവുമായാണ് പദ്ധതി നടപ്പിലാക്കുന്നത്. സിവിൽ സർവീസ് ബ്യൂറോ മേധാവി ഡോ. ഇസ്സാം സാദ് അൽ-റുബയാനാണ് ഇത് സംബന്ധമായ സർക്കുലർ പുറപ്പെടുവിച്ചത്.
സർക്കുലർ പ്രകാരം രാവിലെ ഏഴ് മുതൽ ഒമ്പത് മണിയുടെ ഇടയിലാണ് ഓഫീസുകൾ ആരംഭിക്കുക . ജീവനക്കാർക്ക് പ്രതിദിനം ഏഴു മണിക്കൂറായിരിക്കും പ്രവൃത്തി സമയം. ജോലി ആരംഭിക്കുമ്പോയും അവസാനിക്കുമ്പോയും 30 മിനിറ്റ് ഗ്രേസ് പിരീഡ് അനുവദിക്കും. സ്ത്രീ ജീവനക്കാർക്ക് പുറപ്പെടുന്നതിനായി 15 മിനിറ്റ് അധിക ഗ്രേസ് പിരീഡ് അനുവദിച്ചതായും അൽ-റുബയാൻ അറിയിച്ചു.
ജീവനക്കാർ പ്രവൃത്തി സമയം തിരഞ്ഞെടുത്താൽ അഡ്മിനിസ്‌ട്രേറ്റീവ് അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്റുമായി ബന്ധപ്പെട്ട് ആവശ്യമായ അനുമതി വാങ്ങണം. ഡിസംബർ 3 മുതൽ സർക്കുലർ പ്രാബല്യത്തിൽ വരുമെന്ന് സിവിൽ സർവീസ് കമ്മീഷൻ അറിയിച്ചു. ഞായറാഴ്ചയോടെ ആരംഭിച്ച് വ്യാഴാഴ്ചയോടെ അവസാനിക്കുന്ന രീതിയിലാണ് കുവൈത്തിലെ പ്രവൃത്തി ദിനങ്ങൾ.