കുവൈത്തില്‍ റിയല്‍ എസ്റ്റേറ്റ് ഉടമസ്ഥതയുള്ള പ്രവാസികള്‍ക്ക് താമസ വിസ നല്‍കണമെന്ന് സര്‍ക്കാര്‍ കമ്പനികള്‍

Update: 2022-02-06 14:55 GMT
Advertising

റിയല്‍ എസ്റ്റേറ്റ് ഉടമസ്ഥതയുടെ അടിസ്ഥാനത്തില്‍ കുവൈത്തിലെ പ്രവാസികള്‍ക്ക് താമസ വിസ അനുവദിക്കണമെന്ന നിർദേശവുമായി സര്‍ക്കാര്‍ കമ്പനികള്‍. വിദേശ നിക്ഷേപകരെയും തങ്ങളുടെ ബിസിനസുകള്‍ അവസാനിപ്പിക്കുകയോ മറ്റു രാജ്യങ്ങളിലേക്ക് മാറ്റുകയോ ചെയ്യുന്ന പ്രാദേശിക വ്യവസായികളേയും ലക്ഷ്യമിട്ടാണ് നിർദേശം .

2021 ലെ ഡയറക്റ്റ് ഇൻവെസ്റ്റ്മെന്റ് സർവേയുടെ ഭാഗമായി സെൻട്രൽ അഡ്മിനിസ്ട്രേഷൻ ഓഫ് സ്റാറ്റിസ്റിക് തയ്യാറാക്കിയ ചോദ്യാവലിയോടുള്ള പ്രതികരണമായാണ് സർക്കാർകമ്പനികൾ നിർദേശങ്ങൾ മുന്നോട്ടു വെച്ചത്.

കുവൈത്തിൽ സ്ഥിര താമസം അനുവദിക്കുന്നതുള്‍പ്പെടെ മാര്ഗങ്ങളിലൂടെ വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുക, ചില നിക്ഷേപകര്‍ക്ക് കുറഞ്ഞത് 10 വര്‍ഷത്തേക്ക് ദീര്‍ഘകാല താമസവിസ അനുവദിക്കുക തുടങ്ങിയ നിരവധി നിര്‍ദേശങ്ങളാണ് കമ്പനികള്‍ പ്രധാനമായും മുന്നോട്ടു വെക്കുന്നത്. നിക്ഷേപകര്‍ക്കുള്ള സ്‌പോണ്‍സര്‍ഷിപ്പ് സംവിധാനം നിര്‍ത്തലാക്കുക, നിക്ഷേപകർക്ക് സന്ദര്‍ശക വിസ നടപടികൾ ലഘൂകരിക്കുക . പ്രാദേശിക സ്‌പോണ്‍സര്‍ക്ക് നല്‍കേണ്ട തുകയുടെ ശതമാനം കുറയ്ക്കുക, വിദേശികൾക്ക് റിയല്‍ എസ്റ്റേറ്റ് ഉടമസ്ഥത അനുവദിക്കുകയും അതനുസരിച്ച് താമസാനുമതി നല്‍കുകയും ചെയ്യുക. തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ സുഗമമാക്കുക തുടങ്ങിയവയാണ് മറ്റു നിർദേശങ്ങൾ.

വിദഗ്ധരായ പ്രതിഭകളെ രാജ്യത്തേക്ക് ആകര്‍ഷിക്കാനും ഇതുവഴി സാധിക്കുമെന്നാണ് കമ്പനികളുടെ വിലയിരുത്തൽ.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News