കുവൈത്തിലെ ഫോർത്ത് റിംഗ് റോഡ് വികസന പദ്ധതിയുടെ അന്തിമ രൂപരേഖ തയ്യാറാക്കുന്നു
Update: 2024-07-12 13:12 GMT
കുവൈത്ത് സിറ്റി : കുവൈത്തിലെ ഫോർത്ത് റിംഗ് റോഡ് വികസന പദ്ധതിയുടെ അന്തിമ രൂപരേഖ പൂർത്തികരിക്കുന്നതിനായി ഗതാഗത മന്ത്രാലയം പ്രവർത്തനം ആരംഭിച്ചു. നിലവിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനും ജനസംഖ്യ വർധനവിനൊപ്പം റോഡിന്റെ നിലവാരം മെച്ചപ്പെടുത്തുന്നതിനുമാണ് ഈ വികസന പദ്ധതി.
സാൽമിയയിലെ യുഎൻ റൗണ്ട്എബൗട്ടിൽ നിന്ന് അൽ മുഗീറ ബിൻ ഷുബ ഇന്റർസെക്ഷൻ വരെ നിരവധി ജംഗ്ഷനുകൾ ഉൾപ്പെടെ 17 കിലോമീറ്റർ നീളമുള്ള റോഡ് വികസന പദ്ധതിയാണിത്. റോഡിന് ഇരു ദിശകളിലും മൂന്ന് വരികളും 15 നിലവിലുള്ള പാലങ്ങളും 5 പുതിയ പാലങ്ങളും, നടപ്പാലങ്ങളും ഉണ്ടായിരിക്കും.
റോഡിന്റെ ഇരുവശങ്ങളിലുമുള്ള നിരവധി റെസിഡൻഷ്യൽ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതിനാൽ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി ഏറ്റവും പ്രാധാന്യം നൽകുന്ന അടിസ്ഥാന സൗകര്യ പദ്ധതികളിൽ ഒന്നാണിത്.