ഗൾഫ് കോഓപ്പറേഷൻ കൗൺസിൽ 43ാം വാർഷികം ഇന്ന്
1981 മെയ് 25ന് ആറ് രാജ്യങ്ങൾ ചേർന്നാണ് ജി.സി.സി രൂപീകരിച്ചത്
Update: 2024-05-25 07:45 GMT
ഗൾഫിലെ അറബ് രാജ്യങ്ങൾ ചേർന്ന് ഗൾഫ് കോഓപ്പറേഷൻ കൗൺസിൽ (ജി.സി.സി) രൂപീകരിച്ചതിന്റെ 43ാം വാർഷികം ഇന്ന്. 43 വർഷത്തെ അനുഭവവുമായി ജി.സി.സി മേഖലയിലെ ഏറ്റവും കരുത്തുറ്റ സംഘടനയാണ്.
1981 മെയ് 25ന് ആറ് രാജ്യങ്ങൾ ചേർന്ന് രൂപീകരിച്ച രാജ്യാന്തര സഹകരണ പ്രസ്ഥാനമാണ് ജി.സി.സി. സൗദി അറേബ്യയിലെ റിയാദിലാണ് ആസ്ഥാനം. സൗദി അറേബ്യ, യു.എ.ഇ, ഒമാൻ, കുവൈത്ത്, ഖത്തർ, ബഹറൈൻ എന്നിവയാണ് അംഗരാജ്യങ്ങൾ. ഗൾഫ് രാജ്യങ്ങളുടെ സാമ്പത്തിക പുരോഗതിയും സൈനിക -രാഷ്ട്രീയ സഹകരണവുമാണ് മുഖ്യ ലക്ഷ്യം.