പ്രതികളെ കോടതി മുറികളിൽ ഹാജരാക്കുമ്പോൾ കൈവിലങ്ങ് വേണ്ട: കുവൈത്ത് കോടതി

കോടതി മുറിക്കു പുറത്ത് പ്രതികൾക്ക് വിലങ്ങു വെക്കുന്നതിന് തടസ്സമില്ലെന്നും കോടതി വ്യക്തമാക്കി

Update: 2022-11-04 16:12 GMT
Advertising

പ്രതികളെ കോടതി മുറികളിൽ ഹാജരാക്കുമ്പോള്‍ കൈവിലങ്ങ് ധരിപ്പിക്കരുതെന്ന് നിർദേശം നല്‍കി കുവൈത്ത് കോടതി .കുറ്റം തെളിയിക്കപ്പെടുന്നത് വരെ പ്രതികൾ നിരപരാധിയാണെന്നും തടവുകാരുടെ അന്തസ്സ് കാത്തുസൂക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ തീരുമാനമെന്നും ജഡ്ജിമാർ അറിയിച്ചു .

കൈവിലങ്ങ് ധരിക്കുന്നത് മൂലമുണ്ടാകുന്ന മാനസികാവസ്ഥ പ്രതികള്‍ക്ക് തങ്ങളുടെ ഭാഗം കോടതിയുടെ മുന്നില്‍ അവതരിപ്പിക്കുന്നതിന് പ്രയാസം സൃഷ്ടിക്കാമെന്ന് കോടതി ചൂണ്ടിക്കാട്ടി . അതേസമയം കോടതി മുറിക്കു പുറത്ത് പ്രതികൾക്ക് വിലങ്ങു വെക്കുന്നതിന് തടസ്സമില്ലെന്നും കോടതി വ്യക്തമാക്കി.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News