കുവൈത്തിൽ ഹൗസ് ഡ്രൈവർമാർക്ക് ഇനി മുതൽ സഹ്ൽ ആപ്പ് വഴി ഡ്രൈവിംഗ് ലൈസൻസ് ആക്‌സസ് ചെയ്യാം
ഇതോടെ പുതിയ ഡ്രൈവിംഗ് ലൈസൻസ് അപേക്ഷകൾ പുതുക്കുവാനും അപേക്ഷയുടെ നില ട്രാക്ക് ചെയ്യാനും സഹ്ൽ ആപ്പ് വഴി കഴിയും
Update: 2024-09-24 11:08 GMT
കുവൈത്ത് സിറ്റി: കുവൈത്തിൽ ഹൗസ് ഡ്രൈവർമാർക്ക് ഇനി മുതൽ സഹ്ൽ ആപ്പ് വഴി ഡ്രൈവിംഗ് ലൈസൻസ് ആക്‌സസ് ചെയ്യാം. കഴിഞ്ഞ ദിവസം മുതലാണ് പുതിയ സേവനം ആഭ്യന്തര മന്ത്രാലയം അവതരിപ്പിച്ചത്. ഇതോടെ പുതിയ ഡ്രൈവിംഗ് ലൈസൻസ് അപേക്ഷകൾ പുതുക്കുവാനും അപേക്ഷയുടെ നില ട്രാക്ക് ചെയ്യാനും സഹ്ൽ ആപ്പ് വഴി കഴിയും. കൂടുതൽ സർക്കാർ സേവനങ്ങൾ ഡിജിറ്റൈലൈസൈഷൻ ആക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം ഏർപ്പെടുത്തിയതെന്ന് അധികൃതർ പറഞ്ഞു.