ഐഐസി സാൽമിയ യൂണിറ്റ് ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു
Update: 2025-03-28 15:52 GMT


സാൽമിയ: ഇന്ത്യൻ ഇസ്ലാഹി സെന്റർ സാൽമിയ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. ഇന്ത്യൻ പബ്ലിക് സ്‌കൂൾ ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ നൗഷാദ് മദനി കാക്കവയൽ മുഖ്യപ്രഭാഷണം നടത്തി. അഷ്റഫ് മേപ്പയ്യൂർ ഖിറാഅത്ത് നിർവ്വഹിച്ചു. യൂണിറ്റ് പ്രസിഡന്റ് അൽ അമീൻ സുല്ലമി അധ്യക്ഷനായി. ജനറൽ സെക്രട്ടറി ബഷീർ പാനായിക്കുളം സ്വാഗതം പറഞ്ഞു. കേന്ദ്ര ജനറൽ സെക്രട്ടറി മനാഫ് മാത്തോട്ടം, പ്രോഗ്രാം ജനറൽ കൺവീനർ ശഹീൽ മാത്തോട്ടം, എന്നിവർ പ്രസീഡിയത്തിൽ പങ്കെടുത്തു. നവാസ്, നിമീഷ്, ശെർഷാദ്, റഫീഖ്, ഇയാസ്, റഫാൻ, അഹ്‌മദ് കുട്ടി, മിർസാദ് എന്നിവർ ഇഫ്താർ മീറ്റിൽ നേതൃത്വം നൽകി. ട്രഷറർ ഹാഷിം നന്ദി പറഞ്ഞു.