കുവൈത്തിൽ ഗാർഹിക വിസ തൊഴിൽ വിസയിലേക്ക് മാറ്റിയത് 55,000 പ്രവാസികൾ

മലയാളികൾ ഉൾപ്പെടെയുള്ള നിരവധിപേർ വിസ മാറുവാനുള്ള ആനുകൂല്യം ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

Update: 2024-09-14 07:55 GMT
Editor : Thameem CP | By : Web Desk
Advertising

കുവൈത്ത് സിറ്റി: കുവൈത്തിൽ ഗാർഹിക വിസയിൽ നിന്നും തൊഴിൽ വിസയിലേക്ക് മാറിയത് 55,000 പേർ. ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമമായ അൽ റായ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അസ്സബാഹിൻറെ നിർദ്ദേശപ്രകാരം ജൂലൈ 14 മുതൽ ആരംഭിച്ച ആനുകൂല്യം കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്. ലഭിച്ച അപേക്ഷകളിൽ ഭൂരിപക്ഷവും പ്രോസസ്സ് ചെയ്തതായും ബാക്കിയുള്ള അപേക്ഷകളിൽ പരിശോധന നടത്തി ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്നും അധികൃതർ അറിയിച്ചു.

നിലവിൽ ഗാർഹിക തൊഴിലാളികളിൽ 45 ശതമാനവുമായി ഭൂരിപക്ഷവും ഇന്ത്യക്കാരാണ്. മലയാളികൾ ഉൾപ്പെടെയുള്ള നിരവധിപേർ വിസ മാറുവാനുള്ള ആനുകൂല്യം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഗാർഹിക മേഖലയിൽ നിന്നും പതിനായിരങ്ങൾ സ്വകാര്യ മേഖലയിലേക്ക് വിസ മാറ്റിയതോടെ പ്രാദേശിക തൊഴിൽ വിപണിയിൽ അനുഭവപ്പെടുന്ന തൊഴിലാളി ക്ഷാമം പരിഹരിക്കുവാൻ കഴിയുമെന്നാണ് പ്രതീക്ഷ.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News