കുവൈത്തിൽ എണ്ണ മേഖലയിൽ അവധിദിനം ക്യാഷ് ഔട്ട് ചെയ്യാനുള്ള സൗകര്യം ഒരുങ്ങുന്നു
Update: 2022-11-09 05:51 GMT
കുവൈത്തിൽ എണ്ണ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശി-വിദേശി ജീവനക്കാർക്ക് അവധി ദിനം ക്യാഷ് ഔട്ട് ചെയ്യുവാനുള്ള സൗകര്യം ഒരുങ്ങുന്നു. ഇതോടെ ഉപയോഗിക്കാതെ കിടക്കുന്ന വാർഷിക അവധി ദിനങ്ങൾ ജീവനക്കാർക്ക് പണമായി കൈപറ്റുവാൻ സാധിക്കും.
സ്വദേശികളും വിദേശികളുമായി ഏകദേശം 14,000 തൊഴിലാളികളാണ് ഓയിൽ മേഖലയിൽ ജോലി ചെയ്യുന്നത്. ഇത് സംബന്ധമായ നിർദ്ദേശം കുവൈത്ത് പെട്രോളിയം കോർപ്പേഷൻ ഡയരക്ടർ ബോർഡിന്റെ പരിഗണയിലാണെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.
സർക്കാരിന്റെ അനുമതി ലഭിക്കുന്നതോടെ എണ്ണ മേഖലയിലും ഈ സൗകര്യം ലഭ്യമാകും. നേരത്തെ സർക്കാർ മേഖലയിലെ സ്വദേശി ജീവനക്കാർക്ക് അവധി ദിനം ക്യാഷ് ഔട്ട് ചെയ്യാനുള്ള സൗകര്യം അനുവദിച്ചിരുന്നു.