ഇന്ത്യൻ എംബസി ഭരണഘടനാ ദിനം ആഘോഷിച്ചു
Update: 2022-11-28 05:41 GMT
ഇന്ത്യൻ എംബസി 72ാമത് ഭരണഘടനാ ദിനം ആഘോഷിച്ചു. ചാർജ് ഡി അഫയേഴ്‌സ് സ്മിത പാട്ടീൽ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
രണ്ടുവർഷവും 11 മാസവും 17 ദിവസവുമെടുത്താണ് ഭരണഘടന തയാറാക്കിയത്. നമ്മുടെ ഭരണഘടനയുടെ പ്രാധാന്യവും സ്വാധീനവും മനസ്സിലാക്കാൻ എല്ലാവരും ശ്രമിക്കണമെന്നും എല്ലാ വർഷവും നടത്തുന്ന ഭരണഘടന ദിനാചരണം അതിലേക്കുള്ള ചൂണ്ടുപലകയാണെന്നും സ്മിത പാട്ടീൽ പറഞ്ഞു.
ഭരണഘടനയുടെ ആമുഖം സദസ്യർക്കായി വായിച്ചു കേൾപ്പിച്ചു. തുടർന്ന് ഇന്ത്യൻ വിദ്യാർത്ഥികൾ 16 വ്യത്യസ്ത ഇന്ത്യൻ ഭാഷകളിൽ ആമുഖം വായിച്ചു. ഇന്ത്യൻ ഭരണഘടനാ നിർമ്മാണത്തെക്കുറിച്ചുള്ള പ്രദർശനവും എംബസ്സിയിൽ സംഘടിപ്പിച്ചിരുന്നു. എംബസി ഉദ്യോഗസ്ഥരും ക്ഷണിക്കപ്പെട്ട പ്രവാസി ബിസിനസ്-സംഘടന പ്രതിനിധികളും വിവിധ ഇന്ത്യൻ സ്‌കൂൾ വിദ്യാർഥികളും ചടങ്ങിൽ പങ്കെടുത്തു.