കുവൈത്തിൽ ഇന്റർനെറ്റ് സേവനം പുനഃസ്ഥാപിച്ചു

ട്രാഫിക് ബദൽ കേബിളുകളിലേക്ക് തിരിച്ചുവിട്ടു

Update: 2024-09-30 05:36 GMT
Advertising

കുവൈത്ത് സിറ്റി: അന്താരാഷ്ട്ര കേബിൾ വിച്ഛേദിക്കപ്പെട്ടതിനെ തുടർന്ന് കുവൈത്തിൽ ഉണ്ടായ ഇന്റർനെറ്റ് തകരാർ പൂർണമായും പരിഹരിച്ചു. ഇന്റർനെറ്റ് ട്രാഫിക് ബദൽ കേബിളുകളിലേക്ക് തിരിച്ചുവിട്ടതായും രാജ്യത്തെ ഇന്റർനെറ്റ് ട്രാഫിക് സാധാരണ നിലയിലായതായതായും കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി (സിട്ര) അറിയിച്ചു.

കഴിഞ്ഞ ദിവസം 30 ശതമാനം തകരാർ പരിഹരിച്ചതായി സിട്ര അറിയിച്ചിരുന്നു. കുവൈത്ത് - സൗദി ബോർഡർ പ്രദേശമായ അൽ ഖോബാറിലെ കടലിനടിയിലെ അന്തർവാഹിനി കേബിൾ മുറിഞ്ഞാണ് തകരാർ സംഭവിച്ചത്. ജിസിഎക്‌സ് കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് അന്തർദേശീയ സബ് മറൈൻ കേബിൾ. തകരാറിനെ തുടർന്ന് കുവൈത്തിലെ ഇന്റർനെറ്റ് സേവനത്തിൽ തടസ്സങ്ങൾ ബാധിച്ചിരുന്നു.

ഇതര കേബിളുകളിലേക്ക് ഡാറ്റ ട്രാഫിക് റീഡയറക്ടുചെയ്യുന്നത് ഉൾപ്പെട്ട എമർജൻസി പ്ലാൻ വിജയകരമായി നടപ്പാക്കിയാണ് കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി റെഗുലേറ്ററി അതോറിറ്റി പ്രശ്‌നം പരിഹരിച്ചത്. വേഗത്തിലുള്ള റീറൂട്ടിംഗ് ശ്രമങ്ങളിലൂടെ പ്രശ്‌നം പരിഹരിക്കുകയും കണക്റ്റിവിറ്റി സാധാരണ നിലയിലാക്കുകയുമായിരുന്നു. ഇന്റർനെറ്റ് ഉപയോക്താക്കളിൽ ആഘാതം കുറയ്ക്കുന്നതിനും നെറ്റ്വർക്കിന്റെ സ്ഥിരത നിലനിർത്തുന്നതിനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് അതോറിറ്റി പൊതുജനങ്ങൾക്ക് ഉറപ്പ് നൽകി.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News