കുവൈത്തിൽ പൊലീസ് സ്റ്റേഷനുകളിലെ അന്വേഷണ വിഭാഗം നാളെ മുതൽ 24 മണിക്കൂറും പ്രവർത്തിക്കും
നിലവിൽ പൊലീസ് സ്റ്റേഷനുകളിലെ അന്വേഷണ ഉദ്യോഗസ്ഥരുടെ ജോലി സമയം രാത്രി 10 മണി വരെയാണ്
Update: 2024-05-18 14:18 GMT
കുവൈത്ത് സിറ്റി: കുവൈത്തിൽ പൊലീസ് സ്റ്റേഷനുകളിലെ അന്വേഷണ വിഭാഗം നാളെ മുതൽ 24 മണിക്കൂറും പ്രവർത്തിക്കും. ഓരോ ഗവർണ്ണറേറ്റിലേയും തിരഞ്ഞെടുത്ത പോലീസ് സ്റ്റേഷനുകളിലായിരിക്കും ഷിഫ്റ്റ് സംവിധാനം നടപ്പിലാക്കുക. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹ് ഇത് സംബന്ധമായ ഉത്തരവ് പ്രഖ്യാപിച്ചത്.
നിലവിൽ പൊലീസ് സ്റ്റേഷനുകളിലെ അന്വേഷണ ഉദ്യോഗസ്ഥരുടെ ജോലി സമയം രാത്രി 10 മണി വരെയാണ്. തെളിവെടുപ്പ് നടപടികൾ വൈകുന്നതിനെ തുടർന്ന് നേരത്തെ കേസുകൾ കോടതിയിലേക്ക് റഫർ ചെയ്യുന്നതിൽ കലാതാമസം വരുന്നതായി പരാതികൾ ഉയർന്നിരുന്നു. എന്നാൽ പുതിയ നിർദ്ദേശം നടപ്പിലാക്കുന്നതോടെ സ്വദേശികളും വിദേശികളും സമർപ്പിക്കുന്ന പരാതികളിൽ കാലതാമസമില്ലാതെ അന്വേഷണം ആരംഭിക്കുവാൻ കഴിയും.