വിദ്യാർത്ഥികൾക്കായി ജോയ് ആലുക്കാസ് എക്സ്ചേഞ്ചിന്റെ നേത്ര പരിശോധന ക്യാമ്പ്; കൈകോർത്ത് ഇന്ത്യൻ സെൻട്രൽ സ്‌കൂളും
ഐ പ്ലസ് ഒപ്റ്റിക്‌സുമായി ചേർന്ന് നടത്തിയ പരിശോധനയില്‍ നാനൂറോളം കുട്ടികള്‍ പങ്കെടുത്തു
Update: 2023-01-19 18:08 GMT
കുവൈത്ത് സിറ്റി: ജോയ് ആലുക്കാസ് എക്സ്ചേഞ്ച് ഇന്ത്യൻ സെൻട്രൽ സ്കൂളുമായി സഹകരിച്ച് നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ഐ പ്ലസ് ഒപ്റ്റിക്‌സുമായി ചേർന്ന് നടത്തിയ പരിശോധനയില്‍ നാനൂറോളം കുട്ടികള്‍ പങ്കെടുത്തു. നേത്ര പരിശോധന ക്യാമ്പ് അസിസ്റ്റൻറ് ജനറൽ മാനേജർ അബ്ദുൽ അസീസ് മാട്ടുവയിൽ ഉദ്ഘാടനം ചെയ്തു.
ജോയ് ആലുക്കാസ് എക്സ്ചേഞ്ച് ജനറൽ മാനേജർ അഷ്‌റഫ് അലി,വിനീഷ് വേലായുധൻ, പ്രശാന്ത്,ഇന്ത്യൻ സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ സുജാത ശിവകൃഷ്ണൻ എന്നീവര്‍ ആശംസകള്‍ നേര്‍ന്നു. വിദ്യാർത്ഥികൾക്ക് വേണ്ടി ആദ്യമായാണ് കുവൈത്തില്‍ ക്യാമ്പ് സംഘടിപ്പിക്കുന്നതെന്നും രാജ്യത്തുടനീളം ഇത്തരത്തിലുള്ള ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുമെന്നും മാനേജ്‌മന്റ് അറിയിച്ചു.